നൊബേൽ പ്രൈസിനായി മുറവിളി കൂട്ടി ട്രംപ്… തനിക്ക് തന്നില്ലെങ്കിൽ അമേരിക്കയ്ക്ക് അപമാനമെന്ന് പുതിയ വാദം

ഏതുവിധേനയും നൊബേൽ സമ്മാനം അടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കൻ പ്രസിഡൻ്റ്. അതിനായി ലോകത്തുള്ള മിക്ക പ്രശ്നങ്ങളിലും ഇടപെട്ട് പരിഹാരം ഉണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചിട്ട് നാളുകുറച്ചായി. പലസ്തീൻ മാത്രമാണ് കയ്യിൽ ഒതുങ്ങാതിരുന്നത്. ഒടുവിൽ ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതോടെ നൊബേലിനായുള്ള മുറവിളിയുമായി ട്രംപ് വീണ്ടും രംഗത്തെത്തി. സൈനിക ഉദ്യോഗസ്‌ഥരെ അഭിസംബോധന ചെയ്യുമ്പോഴാണ് ആഗ്രഹം ആവർത്തിച്ചത്.
Also Read : സമാധാനത്തിനുള്ള നോബൽ പ്രൈസ് ട്രംപ് അടിച്ചെടുക്കുമോ? വരാൻ പോകുന്നത് യുദ്ധങ്ങളില്ലാത്ത ലോകമോ?
“നമ്മൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ? ലഭിക്കില്ല. കൃത്യമായി ഒരു കാര്യങ്ങളിലും ഇടപെടാത്ത ഒരാൾക്ക് അവർ അത് നൽകും. നിങ്ങൾ അറിയണം, അത് നമ്മുടെ രാജ്യത്തിനു വലിയ അപമാനമായിരിക്കും. എനിക്ക് അത് വേണ്ട. എന്നാൽ അമേരിക്കയ്ക്ക് അത് ലഭിക്കണം. രാജ്യത്തിന് തീർച്ചയായും അത് ലഭിക്കണം, കാരണം ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല” -ട്രംപ് പറഞ്ഞു.
Also Read : സൗദി വിചാരിച്ചാൽ… റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിൻ്റെ പുതിയ ഫോർമുല !!
ഈ വർഷത്തെ നൊബേൽ സമ്മാനങ്ങൾ ഒക്ടോബർ 10 മുതൽ പ്രഖ്യാപിക്കും. ഗാസ സമാധാന പദ്ധതി ഹമാസ് അംഗീകരിച്ചാൽ, ട്രംപ് മധ്യസ്‌ഥത വഹിച്ച് പരിഹാരം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന എട്ടാമത് യുദ്ധമായിരിക്കും അത്. രണ്ടാം തവണ അമേരിക്കയുടെ ഭരണാധികാരിയായ ട്രംപിന് ഇനി നേടിയെടുക്കാനുള്ളത് നൊബേൽ പ്രൈസ് മാത്രമാണ്. 2009ൽ ഒബാമക്ക് സമാധാനത്തിനുള്ള നോബൽ ലഭിച്ചെങ്കിൽ എന്ത് കൊണ്ട് തനിക്കായിക്കൂടാ എന്ന നിലപാടിലാണ് ട്രംപ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here