അമേരിക്കൻ വാതിൽ അടഞ്ഞപ്പോൾ ജർമൻ വാതിൽ തുറന്നു; ഇന്ത്യക്കാരെ സ്വാഗതം ചെയ്‌ത്‌ ജർമനി

ഇന്ത്യൻ തൊഴിലാളികൾക്ക് പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് അമേരിക്ക വിസ നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോഴേക്കും ഇന്ത്യൻ തൊഴിലാളികളെ ഇരു കയ്യും നീട്ടി സ്വീകരിച്ച് ജർമനി. H-1B വിസയുടെ നിരക്ക് ഉയർന്നതോടെ അമേരിക്കയിൽ നിന്നും പിന്തള്ളപ്പെടുന്ന തൊഴിലാളികളെ ജർമ്മനിയിലേക്ക് ക്ഷണിച്ചിരിക്കുന്നത് ഇന്ത്യയിലെ ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമാനാണ്. വൈദഗ്ധ്യമുള്ള എല്ലാ ഇന്ത്യൻ തൊഴിലാളികൾക്കും ഇവിടേക്ക് സ്വാഗതം എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം എക്സിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

“ഞങ്ങളുടെ കുടിയേറ്റ നയം ഒരു ജർമൻ കാറിനെപ്പോലെയാണ്. അത് ഉറപ്പുള്ളതും ആധുനികവുമാണ്. അത് അങ്ങോട്ടും ഇങ്ങോട്ടും തിരിയാതെ നേർരേഖയിൽ പോകും. ഉയർന്ന വേഗത്തിൽ പോകുമ്പോൾ ബ്രേക്കിടേണ്ടിവരുമെന്ന് നിങ്ങൾ ഭയപ്പെടേണ്ടതില്ല. ഒരുരാത്രികൊണ്ട് ഞങ്ങൾ നിയമങ്ങൾ മാറ്റില്ല. ഉയർന്ന വൈദഗ്‌ധ്യമുള്ള ഇന്ത്യക്കാരെ ഞങ്ങൾ ജർമ്മനിയിലേക്ക് സ്വാഗതംചെയ്യുന്നു”. അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Also Read : ജപ്പാന് ശേഷം മോദി ചൈനയിലേക്ക്; അമേരിക്കൻ താരിഫിന് പിന്നാലെ ഏഷ്യൻ ഐക്യം ശക്തമാകുന്നു

ദിവസങ്ങൾക്ക് മുൻപാണ് H-1B വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി അമേരിക്ക ഉയർത്തിയത്. തുടർന്ന് അമേരിക്കയിൽ ജോലി ചെയ്തിരുന്ന നിരവധി ഐടി പ്രൊഫഷണലുകൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. വിദേശരാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരെ നിയമിക്കുന്നതിൽ നിന്നും കമ്പനികൾ പിൻവാങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ തൊഴിലാളികളെ ജർമനിയിലേക്ക് സ്വീകരിച്ചുകൊണ്ടുള്ള അംബാസഡറുടെ സ്വീകരണത്തിന് പ്രസക്തി ഏറെയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top