ജോർജിയ സ്കൂളിൽ വെടിവച്ച 14കാരന്റെ പിതാവ് അറസ്റ്റിൽ; തോക്ക് മകന് നൽകിയ ക്രിസ്മസ് സമ്മാനം !!

അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളില്‍ 14 കാരന്‍ നാലുപേരെ വെടിവച്ചു കൊന്നത് പിതാവ് ക്രിസ്മസ് സമ്മാനമായി നല്‍കിയ തോക്ക് ഉപയോഗിച്ചെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട്. 2023 ഡിസംബറില്‍ മകന് ക്രിസ്മസ് സമ്മാനമായി നല്‍കാനാണ് ഒരു പ്രാദേശിക കടയില്‍നിന്ന് പിതാവ് എആര്‍ സ്‌റ്റൈല്‍ റൈഫിള്‍ വാങ്ങിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവുമായി ബന്ധപ്പെട്ട് 14 കാരന്റെ പിതാവ് കോളിന്‍ ഗ്രേ (54) അറസ്റ്റിലായിട്ടുണ്ട്.
കോളിന്‍ ഗ്രേ സ്‌കൂളില്‍ തോക്ക് കൊണ്ടുവരാറുള്ളതായാണ് റിപ്പോര്‍ട്ട്. ഇന്നലെ കണക്ക് ക്ലാസ് കഴിഞ്ഞപ്പോഴാണ് ഗ്രേയുടെ കയ്യിലെ തോക്ക് ഒരു വിദ്യാര്‍ത്ഥി കണ്ടത്. തുടര്‍ന്ന് കോളിനെ ക്ലാസില്‍ കയറാന്‍ അനുവദിച്ചില്ല. ഇതില്‍ ദേഷ്യം കൊണ്ട് ഗ്രേ അടുത്തുള്ള ക്ലാസ് മുറിയില്‍ കയറി 10 മുതല്‍ 15 റൗണ്ട് വരെ വെടിയുതിര്‍ക്കുകയയിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

കോളിന്‍ ഗ്രേയുടെ വീട്ടില്‍ വേട്ടയാടുന്നതിനുള്ള തോക്ക് ഉണ്ടായിരുന്നതായും ഇടയ്ക്ക് പിതാവിനൊപ്പം ഗ്രേയും വേട്ടയ്ക്ക് പോകാറുണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി. എന്നാല്‍, മകനെ വേട്ടയ്ക്ക് കൂടെ കൊണ്ടുപോകുന്നതല്ലാതെ തോക്ക് നല്‍കാറില്ലെന്നാണ് പിതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്.
ഇന്നലെയാണ് സ്‌കൂളില്‍ വെടിവയ്പ് ഉണ്ടായത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ പതിനാലുകാരന്‍ കോള്‍ട്ട് ഗ്രേയാണ് വെടിവച്ചത്. വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ഒന്‍പതു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ക്രിസ്റ്റ്യന്‍ അംഗുലോ (14), മേസണ്‍ ഷെര്‍മെര്‍ഹോണ്‍ (14) എന്നീ രണ്ടു വിദ്യാര്‍ഥികളും ക്രിസ്റ്റീന ഇരിമി (53), റിച്ചാര്‍ഡ് ആസ്പിന്‍വാള്‍ (39) എന്നീ അധ്യാപകരുമാണ് കൊല്ലപ്പെട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here