ഇന്ത്യയ്ക്ക് നേരേ അണുവായുധം പ്രയോഗിക്കുക; ട്രംപിനെ കൊല്ലുക; രണ്ടു കുട്ടികളെ കൊന്നത് ഇതിനോ?

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ് നടത്തിയ പ്രതിയുടെ യൂട്യൂബ് വീഡിയോയിൽ ഇന്ത്യയിൽ ആണവായുധം പ്രയോഗിക്കാനും ട്രംപിനെ കൊല്ലാനുമുള്ള ആഹ്വാനങ്ങൾ. അമേരിക്കയിലെ മിനിയാപോളിസിലെ കാത്തലിക് സ്‌കൂളിൽലാണ് സംഭവം. 23 വയസ്സുള്ള റോബിന്‍ വെസ്റ്റ്മാന്‍ എന്ന ട്രാന്‍സ് വുമന്‍ നടത്തിയ വെടിവയ്‌പ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. എട്ടു വയസ്സിനും 10 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
തീവ്രവാദ ആശയങ്ങൾ ഉള്ളിൽ കൊണ്ട് നടക്കുന്നതും ദൈവവിശ്വാസികൾക്ക് എതിരെ പ്രവർത്തിക്കുന്നതുമായ രഹസ്യ സ്വഭാവമുള്ള സംഘടനകളിൽ പ്രവർത്തിക്കുന്ന ആളാണ് പ്രതിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. റോബിൻ വെസ്റ്റ്മാൻ്റെ യൂട്യൂബ് ചാനലിലെ വിവരങ്ങൾ ഈ വിവരങ്ങൾക്ക് ശക്തിയേകുന്നതാണ്.
Also Read : ട്രംപ് നാലുവട്ടം വിളിച്ചിട്ടും ഫോണെടുക്കാതെ മോദി; ഇന്ത്യ അമേരിക്ക ബന്ധം വഷളാകുന്നു
തൻറെ കൈവശമുള്ള തോക്കുകളടക്കം പ്രദർശിപ്പിച്ചുള്ള വീഡിയോകളാണ് ഇയാൾ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിരുന്നത്. ഈ തോക്കുകളിൽ ‘ഡൊണാൾഡ് ട്രംപിനെ കൊല്ലുക’ എന്നും ‘ഇന്ത്യയ്ക്ക് നേരേ അണുവായുധം പ്രയോഗിക്കുക’ എന്നും എഴുതിട്ടുമുണ്ട്. ‘ഇസ്രയേൽ തകരണം’, ‘ഇസ്രയേലിനെ ചാമ്പലാക്കണം’ എന്നീ വാക്കുകളും തോക്കുകളിൽ ഉണ്ടായിരുന്നു. വെടിവെപ്പിന് പിന്നാലെ പ്രതിയുടെ ചാനൽ യൂട്യൂബ് നീക്കം ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here