ആണും പെണ്ണും മാത്രം മതി, ട്രാന്‍സ്‌ജെന്‍ഡറുകൾ ഔട്ട്; നിർണ്ണായക നീക്കവുമായി അമേരിക്കൻ സുപ്രീംകോടതി

അമേരിക്കൻ പാസ്‌പോര്‍ട്ടുകളിൽ ജെൻ്റർ സ്ത്രീ എന്നോ പുരുഷനെന്നോ മാത്രമാകുന്ന നയം നടപ്പിലാക്കാന്‍ സുപ്രീംകോടതി അനുമതി. ട്രാൻസ്‌ജെന്‍ഡർ, നോൺബൈനറി വിഭാഗക്കാർക്ക് അവരുടെ ജെൻ്റർ ഐഡൻ്റിറ്റി പാസ്‌പോര്‍ട്ടുകളിൽ രേഖപ്പെടുത്താൻ കഴിയില്ല. ഈ വിഷയത്തിൽ ട്രംപിൻ്റെ നയം ചോദ്യം ചെയ്തുകൊണ്ടുള്ള നിയമ പോരാട്ടം തുടരുന്നതിനിടയിലും ഈ ഉത്തരവ് താൽക്കാലികമായി നിലവിൽവരും.

പാസ്‌പോർട്ട് അപേക്ഷകർക്ക് അവരുടെ ജെൻ്റർ സ്വയം തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന ബൈഡൻ ഭരണകൂടത്തിൻ്റെ ഉത്തരവ് തടഞ്ഞുകൊണ്ട് കൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവ് താൽക്കാലികമായി നിർത്തിവച്ചാണ് സുപ്രീം കോടതി ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

Also Read : ട്രാന്‍സ്‌ജെന്‍ഡറുകള്‍ പുറത്ത്; പാരിസ് കരാറില്‍ നിന്നും പിന്‍മാറി; ക്യൂബ ഭീകരരാഷ്ട്രം; ട്രംപിന്റെ കല്‍പ്പനകള്‍

പുതിയ വിധി പ്രകാരം, പാസ്‌പോർട്ട് അപേക്ഷകർ ജനന സർട്ടിഫിക്കറ്റിലെ ലിംഗം മാത്രമേ തിരഞ്ഞെടുക്കാൻ പാടുള്ളൂ. “പാസ്‌പോർട്ട് ഉടമയുടെ ജനനസമയത്തെ ലിംഗം രേഖപ്പെടുത്തുന്നത് അവരുടെ ജന്മരാജ്യം രേഖപ്പെടുത്തുന്നതിന് തുല്യമാണ്. ഇതിലൂടെ വിവേചനം ഉണ്ടാകുന്നില്ല, സർക്കാർ ചരിത്രപരമായ ഒരു വസ്തുതയാണ് സാക്ഷ്യപ്പെടുത്തുന്നത്” എന്ന് വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു.

സുപ്രീം കോടതിയിലെ മൂന്ന് ലിബറൽ ജസ്റ്റിസുമാർ ഈ വിധിയോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ജസ്റ്റിസ് ബ്രൗൺ ജാക്സൺ ഈ നയം ട്രാൻസ്‌ജെന്‍ഡറുകൾക്ക് നേരെയുള്ള അതിക്രമങ്ങളും വിവേചനങ്ങളും വർദ്ധിക്കുന്നതിലേക്ക് വഴി തെളിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ട്രംപിൻ്റെ എക്‌സിക്യൂട്ടീവ് ഉത്തരവിൻ്റെ ഫലമാണ് ഈ നയമെന്നും, ഇത് ട്രാൻസ്‌ജെൻ്ററുകളെ തെറ്റായ വിഭാഗമായി ചിത്രീകരിക്കുന്നുവെന്നും ജസ്റ്റിസ് കൂട്ടിച്ചേർത്തു.

Also Read : ബെംഗളൂരുവില്‍ 18കാരന്റെ ജനനേന്ദ്രിയം മുറിച്ചെന്ന് കേസ്; അഞ്ച് ട്രാന്‍സ്‌ജെന്‍ഡറുകൾ അറസ്റ്റിൽ

ട്രംപ് അധികാരമേറ്റ ശേഷം, പുരുഷൻ, സ്ത്രീ എന്നിങ്ങനെ രണ്ട് ലിംഗങ്ങളെ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്‌കരിച്ചത്. എന്നാൽ, ട്രാൻസ്‌ജെന്‍ഡർ, നോൺബൈനറി വ്യക്തികൾ ഇത് ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയും കീഴ്‌ക്കോടതി ട്രംപിന്റെ നയം തടയുകയും ചെയ്തിരുന്നു.

അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ പോലുള്ള അവകാശ സംഘടനകൾ കോടതിയുടെ ഈ തീരുമാനത്തെ ഹൃദയഭേദകമായ തിരിച്ചടി എന്ന് വിശേഷിപ്പിച്ചു. എന്നാൽ, ട്രംപ് ഭരണകൂട വക്താവ് സാമാന്യബുദ്ധിക്ക് ലഭിച്ച വിജയം എന്ന് പ്രതികരിച്ചു. കേസിൽ അന്തിമ വിധി വരുന്നത് വരെ ട്രംപിന്റെ നയം നിലനിൽക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top