ഇന്ത്യയെ വരുതിയിലാക്കാൻ പുതിയ വഴികൾ തേടി ട്രംപ്; യൂറോപ്യൻ യൂണിയനെ കൂട്ടു പിടിക്കാൻ ശ്രമം

അമേരിക്ക ചുമത്തിയ തീരുവ കൊണ്ട് ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ട്രംപ് അതിനായി മറ്റു മാർഗ്ഗങ്ങൾ തേടുകയാണ്. ഇന്ത്യൻ സാമ്പത്തിക മേഖലയിൽ പിടിമുറുക്കി കൊണ്ട് ഇന്ത്യയെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് അമേരിക്ക ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിന്ന് എണ്ണയും വാതകങ്ങളും വാങ്ങിക്കുന്നത് പൂർണമായി നിർത്തണമെന്നാണ് ആവശ്യം.
റഷ്യയിൽ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. മറ്റ് യൂറോപ്യൻ രാജ്യങ്ങളും റഷ്യയിൽ നിന്ന് ഊർജ്ജ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് മേൽ മാത്രം 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കയുടെ തീരുമാനത്തെ ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചു.
Also Read : സമാധാനത്തിനുള്ള നോബൽ പ്രൈസ് ട്രംപ് അടിച്ചെടുക്കുമോ? വരാൻ പോകുന്നത് യുദ്ധങ്ങളില്ലാത്ത ലോകമോ?
യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ നീക്കങ്ങളുടെ ഭാഗമാണ് ഇന്ത്യക്ക് മേലുള്ള അധിക തീരുവ എന്നാണ് അമേരിക്കൻ ഭാഷ്യം. ഇന്ത്യയെ വരുതിക്ക് നിർത്താനുള്ള നടപടിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. റഷ്യ നടത്തുന്ന യുദ്ധത്തിനെതിരെ എന്ന പേരിൽ അമേരിക്ക നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന ആരോപണങ്ങളും ശക്തമാണ്.
റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾ ഇതുവരെ എതിർപ്പറിയിച്ചിട്ടില്ല. ട്രംപിന്റെ താരിഫ് നയത്തിനെതിരെ പരസ്യമായ പ്രഖ്യാപനങ്ങൾ ഒന്നും അവർ നടത്തിയിട്ടുമില്ല. ചൈനയിൽ ഇന്നും നാളെയുമായി നടക്കുന്ന നടക്കുന്ന ഉച്ചകോടിയിൽ ഇക്കാര്യങ്ങൾ ചർച്ചയാകും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ വളരെ പ്രാധാന്യമേറിയ തീരുമാനങ്ങൾ ഉണ്ടാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here