ജോലിഭാരം താങ്ങാനായില്ല; ഉത്തർപ്രദേശിൽ ബിഎൽഒ തൂങ്ങിമരിച്ചു; അധികൃതർക്കെതിരെ കുടുംബം

അമിതമായ ജോലിഭാരത്തെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദം മൂലം ഉത്തർപ്രദേശിലെ സീതാപൂരിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കി. സീതാപൂർ ജില്ലയിലെ താലൂക്ക് ഓഫീസിനോട് ചേർന്നുള്ള ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കടുത്ത സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു.

Also Read : കണ്ണൂരിൽ BLO ജീവനൊടുക്കി; ജോലി സമ്മർദ്ദമെന്ന് കുടുംബം

റവന്യൂ വകുപ്പിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം നിലവിൽ ബിഎൽഒ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരിൽ നിന്ന് കടുത്ത സമ്മർദ്ദം നേരിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ ജോലി തീർക്കാൻ സാധിക്കാത്തതിനെത്തുടർന്ന് ഇദ്ദേഹം കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വർദ്ധിച്ചുവരുന്ന ജോലിഭാരം ഉത്തർപ്രദേശിൽ വോട്ടർ പട്ടിക പുതുക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്ന സാഹചര്യത്തിൽ ബിഎൽഒമാർ വലിയ തോതിലുള്ള ജോലിഭാരം നേരിടുന്നതായി മുൻപും പരാതികൾ ഉയർന്നിരുന്നു. ചെറിയ സമയപരിധിക്കുള്ളിൽ വൻതോതിലുള്ള ഡാറ്റ എൻട്രി ജോലികളും ഫീൽഡ് പരിശോധനകളും പൂർത്തിയാക്കേണ്ടി വരുന്നത് ജീവനക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു എന്നതിന്റെ തെളിവായി ഈ സംഭവത്തെ പലരും ചൂണ്ടിക്കാട്ടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top