പശുമൂത്രവും ചാണകവും കൊണ്ട് മരുന്ന് ഉണ്ടാക്കുമെന്ന് ഉത്തർപ്രദേശ്; ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനെന്ന് വിശദീകരണം

പശുവിൽ നിന്ന് കിട്ടുന്നതെല്ലാം ഉപയോഗിച്ച് മരുന്ന് ഉണ്ടാക്കും എന്നാണ് യോഗി ആദിത്യനാഥ് സർക്കാരിന് കീഴിലെ ആരോഗ്യവകുപ്പിൻ്റെ പുതിയ പ്രഖ്യാപനം. ഇതിനെ ഔദ്യോഗികമായി ആയുർവേദ ശാഖലയിലേക്ക് ഉൾപ്പെടുത്തി, വൻതോതിൽ മരുന്ന് ഉൽപാദനമാണ് ലക്ഷ്യം. 19 രോഗങ്ങൾക്കുള്ള മരുന്നുകൾ ഇങ്ങനെ പുറത്തിറക്കാനാണ് തീരുമാനം.

Also Read : അമേരിക്കയില്‍ വരെ പഠനം നടന്നിട്ടുണ്ട്; സംവാദത്തിനും തയാര്‍; കാമകോടിയുടെ ഗോമൂത്ര മാഹാത്മ്യങ്ങള്‍

പാൽ, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിങ്ങനെ പശുവിൽ നിന്ന് ഉണ്ടാകുന്ന അഞ്ചിനങ്ങൾ സംയോജിപ്പിച്ച് ഉണ്ടാക്കുന്ന പഞ്ചഗവ്യത്തെ അടിസ്ഥാനമാക്കിയുള്ള മരുന്ന് ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. ടൂത്ത് പേസ്റ്റ്, തൈലങ്ങൾ, സിറപ്പുകൾ തുടങ്ങിയവയെല്ലാം ഉണ്ടാക്കുമെന്ന് യുപി ഗൗസേവ കമ്മീഷൻ ഉദ്യോഗസ്ഥൻ ഡോ. അനുരാഗ് ശ്രീവാസ്തവ പറയുന്നു.

പ്രമേഹം, ഹ്യദയസംബന്ധമായ പ്രശ്‌നങ്ങൾ, സന്ധിവാതം, ആസ്ത്‌മ, സൈനസ് അണുബാധ, വിളർച്ച, ചർമരോഗങ്ങൾ എന്നിവയുൾപ്പെടെ 19 രോഗങ്ങൾക്ക് പശുമൂത്രത്തിൽ നിന്ന് ഉണ്ടാക്കുന്ന മരുന്നുകൾക്ക് പ്രതിവിധിയാകുമെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വരുമാനവർധനക്കും ഇതിലൂടെ കഴിയുമെന്നാണ് ഭാഷ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top