ഷിരൂരിൽ നിന്നും സ്നേഹത്തിന്റെ നനവുള്ളൊരു വാർത്ത; ഉരുൾപൊട്ടലിൽ അനാഥമാക്കപ്പെട്ട ജീവന് തുണയായി ഉത്തര കന്നഡ എസ്പി

ഒരു വർഷം മുമ്പ് ഷിരൂരിലെ ഗംഗാവാലി നദിക്കരയിൽ നടന്ന ഉരുൾപൊട്ടൽ വാർത്ത മലയാളികളുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. മണ്ണിനടിയിൽ എവിടെയോ ഉണ്ടെന്ന് കരുതപ്പെട്ട അർജുനനെയും ലോറിയേയും കാത്ത് മലയാളികൾ 72 ദിവസം ഉറക്കമൊഴിച്ചിരുന്നു. പക്ഷേ പ്രത്യാശയുടെ കിരണങ്ങളൊന്നും ബാക്കിവയ്ക്കാതെ വിധി അർജുനനെ മരണത്തിലേക്ക് തള്ളി വിട്ട് കഴിഞ്ഞിരുന്നു. അന്ന് കലി തുള്ളി പെയ്ത മഴ എട്ട് പേരുടെ ജീവൻ കവർന്നെടുത്തിരുന്നു.

ഗംഗാവാലി നദിയോരത്ത് കൂടി കടന്നു പോകുന്ന റോഡിന്റെ ഓരത്ത് ചായക്കട നടത്തിയിരുന്ന നാലംഗ കുടുംബം മൊത്തത്തിൽ അപകടത്തിൽ മരണപ്പെട്ടു. അവിടെ അവശേഷിച്ചത് അവരുടെ ഒരു വളർത്തു നായ മാത്രമായിരുന്നു. മണ്ണിനടിയിൽപെട്ടവരെ തേടി എത്തിയ രക്ഷാപ്രവർത്തകർക്ക് ആ നായ തന്റെ ഉടമകളെ തേടി പ്രദേശമാകെ അലയുന്ന കാഴ്ച നിസ്സഹായാതയോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.

Also Read : തെരുവ് നായ്ക്കൾക്ക് ചിക്കനും ചോറും; പുതിയ പദ്ധതി രൂപീകരിച്ച് കോർപ്പറേഷൻ

അവൻ ഹോട്ടൽ നിന്നിരുന്ന അവശിഷ്ടങ്ങൾക്കിടയിലും ഇടിഞ്ഞ് വീണ ലാറ്ററൈറ്റ് കട്ടകൾക്കിടയിലും തന്റെ ഉടമകളെ തേടി അലഞ്ഞു. പ്രകൃതിദുരന്തത്താൽ അനാഥമാക്കപ്പെട്ട നായക്ക് പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ആഹാരം നൽകി. പക്ഷേ രക്ഷാപ്രവർത്തനം നിർത്തി അവർ തിരികെ പോകുന്ന സാഹചര്യത്തിൽ അവൻ വീണ്ടും അനാഥമാക്കപ്പെട്ടു. നാട്ടുകാർ മൃഗസംരക്ഷണ സംഘടനകളെ വിളിച്ച് നായയെ ദത്തെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും തെരുവ് നായയെ കൂടെ കൂട്ടാൻ ആരും സന്നദ്ധരായില്ല. അത്തരമൊരു സാഹചര്യത്തിലാണ് ഉത്തര കന്നഡ എസ്പി എം നാരായണൻ അവനെ തന്റെ കൂടെ കൂട്ടിയത്. പിന്നീട് കന്നഡ എസ്പിയുടെ ക്വാർട്ടേഴ്‌സ് അവൻ വീടാവുകയായിരുന്നു.

ഒരു വർഷത്തോളമായി എസ്പി എം നാരായണനൊപ്പം അവൻ കഴിഞ്ഞു പോരുന്നു. കോട്ടേഴ്സിൽ എസ്പിയെ കാണാൻ എത്തുന്നവർക്ക് അവൻ ഒരു ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണ്. വിഐപി ഗസ്റ്റുകൾ പോലും അവനൊപ്പം സെൽഫികൾ എടുത്തതാണ് കോട്ടേഴ്സിൽ നിന്നും മടങ്ങാറ്. അക്കൂട്ടത്തിൽ കർണ്ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വർ മുതൽ മുതിർന്ന കോൺഗ്രസ് നേതാവ് ആർ വി ദേശ്പാണ്ഡെ വരെയുണ്ട്.തനിക്ക് ഇവിടന്ന് സ്ഥലംമാറ്റം കിട്ടിയാലും നായയെ താൻ ഇതുപോലെ തന്നെ നോക്കുമെന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണ് എസ്പി നാരായണൻ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top