ഉത്തരാഖണ്ഡില്‍ കുടുങ്ങിയ 28 മലയാളികള്‍ സുരക്ഷിതര്‍; റോഡുകള്‍ തര്‍ന്നതിനാല്‍ നിരിച്ചെത്താന്‍ വൈകും

ഉത്തരാഥണ്ഡിലെ ഉത്തരകാശിയിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ മലയാളികള്‍ സുരക്ഷിതര്‍. ഹരിദ്വാറില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന 28 പേരടങ്ങുന്ന സംഘത്തെ സംബന്ധിച്ചുള്ള ആശങ്കയാണ് ഇതോടെ ഒഴിയുന്നത്. ഇവരുമായി ബന്ധുക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇവര്‍ക്കായി വിവിധതലങ്ങളില്‍ അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇവര്‍ സുരക്ഷിതരാണെന്നാണ് സൈന്യത്തില്‍ നിന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

കേരളത്തില്‍ നിന്നുള്ള എട്ട് പേരും മുംബൈയില്‍ നിന്നുള്ള 20 മലയാളികളും അടങ്ങുന്നതായിരുന്നു സംഘം. ദുരന്ത സമയത്ത് അടിയന്തരമായി തന്നെ സൈന്യം ഇവരുടെ രക്ഷയ്ക്ക് എത്തിയിരുന്നു. എന്നാല്‍ ഇവരുടെ നാട്ടിലേക്കുള്ള മടക്കം വൈകും. റോഡുകള്‍ അടക്കം തകര്‍ന്നതാണ് മടക്കയാത്ര വൈകിക്കുന്നത്. മലയാളി സമാജം അടക്കം കുടങ്ങിക്കിടക്കുന്ന മലയാളികളുമായി സംസാരിച്ചിട്ടുണ്ട്.

ഇന്നലെ ധരാലിയിലെ മേഘവിസ്‌ഫോടനത്തില്‍ ഗ്രാമത്തിന്റെ ഒരു ഭാഗം ഒലിച്ചു പോയിരുന്നു. 8 സൈനികര്‍ അടക്കം നൂറോളംപേരെ കാണാതായി. 5 മരണം സ്ഥിരീകരിച്ചു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top