ഉത്തരാഖണ്ഡിനെ ഞെട്ടിച്ച് മിന്നല്‍ പ്രളയം; വീടുകളും ഹോട്ടലുകളും ഒലിച്ചു പോയി; ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത്; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മിന്നല്‍പ്രളയം. മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് മല മുകളില്‍ നിന്നും ജനവാസ മേഖലയിലേക്ക് വെള്ളം കുതിച്ച് എത്തുകയായിരുന്നു. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. ഈ ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും ഒഴുകിപോയി. നിരവധി വീടുകളും ഹോട്ടലുകളും ഒഴുകി പോയി. കെട്ടിടങ്ങള്‍ക്കു മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

വീടുകളിലും ഹോട്ടലുകളിലും ഉണ്ടായിരുന്ന നിരവധിപേരാണ് ഒഴുകി പോയത്. ഇവരില്‍ പലരും കുടങ്ങി കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രദേശത്തെ മോശം കാലാവസ്ഥ രക്ഷപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. സംസ്ഥാന ദുരന്തനിവാരണ സംഘം സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. സൈന്യത്തിന്റെ സഹായവും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തേടി. അറുപതില്‍ അധികം പേരെ കാണാതായി എന്ന് പ്രാഥമിക റിപ്പോര്‍ട്ട്. നാല് മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

ഖിര്‍ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുകയാണ്. അതിനാല്‍ നദിക്കരയില്‍ നിന്ന് മാറണമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here