SV Motors SV Motors

കുട്ടിയുടെ മുഖത്തടിക്കൽ വിവാദം; അദ്ധ്യാപിക മാപ്പു പറഞ്ഞു

ഉത്തർപ്രദേശിൽ വിദ്യാർത്ഥിയെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിൽ അധ്യാപിക മാപ്പു പറഞ്ഞു. ചെയ്തത് തെറ്റാണെന്നും അതിൽ ഹിന്ദു മുസ്ലിം വർഗീയതയില്ലെന്ന് അധ്യാപിക തൃപ്ത ത്യാഗി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. കുട്ടി ഹോംവർക്ക് ചെയ്യാത്തതിനാൽ ശിക്ഷ കൊടുക്കണമെന്ന് മാത്രമാണ് വിചാരിച്ചത്. ഭിന്നശേഷിക്കാരിയായതിനാൽ തനിക്ക് എഴുന്നേൽക്കാൻ സാധിക്കില്ല അത്കൊണ്ടാണ് മറ്റ് വിദ്യാർത്ഥികളോട് കുട്ടിയെ അടിക്കാൻ പറഞ്ഞത്.

ഹിന്ദു മുസ്ലിം വർഗീയതയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടെല്ലെന്നും അവർ സന്ദേശത്തിൽ പറഞ്ഞു. ഫീസ് നൽകാൻ സാധിക്കാത്ത നിരവധി മുസ്ലിം കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

ഈ മാസം 24നാണ് അദ്ധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് കുട്ടിയുടെ മുഖത്തടിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനെത്തുടർന്ന് രാജ്യത്തിൻറെ നാനാ ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ വന്നിരുന്നു. കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. സംഭവത്തിൽ ലജ്ജയില്ലെന്നും കുട്ടികളെ നിയന്ത്രിക്കാൻ ഇത്തരം രീതികൾ പിന്തുടരണമെന്നുമാണ് ആദ്യം അദ്ധ്യാപിക പറഞ്ഞിരുന്നത്. വിമർശനങ്ങൾ ശക്തമായതോടെയാണ് മാപ്പ് പറഞ്ഞ് വീഡിയോ ഇട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top