വിദ്യാഭ്യാസമന്ത്രി സ്ഥാനത്ത് ഇരിക്കാൻ ശിവൻകുട്ടി യോഗ്യനല്ലെന്ന് വിഡി സതീശൻ; അവകാശലംഘന നോട്ടീസ് നൽകി വി ജോയ്

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ നിയമസഭയ്ക്കുള്ളിൽ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. മന്ത്രിയെ പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന് ആരോപിച്ച് സിപിഎം എംഎൽഎ വി. ജോയ് ആണ് സഭയിൽ നോട്ടീസ് നൽകിയത്. സഭയിൽ നടന്ന ചർച്ചയ്ക്കിടെ വി.ഡി സതീശൻ നടത്തിയ ചില പരാമർശങ്ങളാണ് പരാതിക്ക് ആധാരം. “നിയമസഭയിൽ ഡെസ്‌കിന് മുകളിൽ കയറി നിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാൻ വരുന്നത്” എന്ന സതീശന്റെ പരിഹാസം വലിയ വാഗ്വാദങ്ങൾക്ക് വഴിവെച്ചു. എക്സൈസ് വകുപ്പായിരുന്നെങ്കിൽ ബോധമില്ലെന്ന് പറയാമായിരുന്നുവെന്നും, വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ ശിവൻകുട്ടി യോഗ്യനല്ലെന്നും സതീശൻ വിമർശിച്ചിരുന്നു.

Also Read : ‘കേരളത്തിൽ വിദ്യാഭ്യാസമുള്ള മന്ത്രി വരട്ടെ’; ശിവൻകുട്ടിയെ പരസ്യമായി പരിഹസിച്ച് സുരേഷ് ഗോപി

ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് വി. ശിവൻകുട്ടി സഭയിൽ പ്രസംഗിച്ചതിനെയും സതീശൻ പരിഹസിച്ചു. മന്ത്രിയെ വ്യക്തിപരമായ അധിക്ഷേപത്തിലൂടെ അപമാനിക്കാൻ പ്രതിപക്ഷ നേതാവ് ബോധപൂർവം ശ്രമിച്ചുവെന്നാണ് വി. ജോയിയുടെ ആരോപണം. സഭയുടെ അന്തസ്സിന് നിരക്കാത്ത പദപ്രയോഗങ്ങൾ നടത്തിയ സതീശനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്കെതിരെ വിഡ്ഢിത്തം മാത്രം പറയുന്ന മന്ത്രിയെന്ന് ആക്ഷേപിച്ച സതീശനെതിരെ “വിനായക് ദാമോദർ സതീശൻ അസത്യങ്ങളുടെ രാജകുമാരനാണെന്ന്” ശിവൻകുട്ടി തിരിച്ചടിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top