വിഎസ് അച്യുതാനന്ദന്റെ മൃതദേഹം ഉടന്‍ എകെജി പഠന ഗവേഷണ കേന്ദ്രത്തില്‍ എത്തിക്കും; സംസ്‌കാരം മറ്റന്നാള്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ മൃതദേഹം ഉടന്‍ എകെജി പഠന ഗവേഷണ കേന്ദ്രത്തില്‍ എത്തിക്കും. പഴയ സിപിഎം സംസ്ഥാന കമ്മറ്റി കമ്മറ്റി ഓഫീസാണിത്. ഇന്ന് രാത്രി എട്ടുവരെ ഇവിടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അവസരമുണ്ടാകും. തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും.

നാളെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. ഉച്ചക്ക് രണ്ടു മണിവരെയാണ് ഇവിടെ പൊതുദര്‍ശനം. തുടര്‍ന്ന് വര്‍ഷങ്ങളായി വിഎസിന്റെ കര്‍മ്മ മണ്ഡലമായ തിരുവനന്തപുരം വിഎസിന് വിട നല്‍കും. വൈകിട്ടോടെ ആലപ്പുഴയിലെ വസതിയിലാണ് മൃതദേഹം എത്തിക്കുക. മറ്റന്നാള്‍ പുന്നപ്രയില്‍ വലിയ ചുടുകാട്ടില്‍ ആ വിപ്ലവ സൂര്യന്റെ അന്ത്യ കര്‍മ്മങ്ങള്‍ നടക്കും.

ആയിരങ്ങള്‍ പുന്നപ്ര സമര നായകന് അദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഒഴുകി എത്തുകയാണ്. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 23നാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകുന്നേരം 3.20ന് മരണം സ്ഥിരീകരിക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top