‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’; മൂന്നാം ക്ലാസുകാരനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി

ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരകടലാസിൽ പകർത്തിയ മൂന്നാം ക്ലാസുകാരന് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ മന്ത്രി. തലശ്ശേരി ചന്തുമേനോൻ സ്മാരക ഗവൺമെന്റ് യുപി സ്കൂളിലെ അഹാൻ അനൂപ് എന്ന വിദ്യാർത്ഥിയെയാണ് അഭിനന്ദിച്ച് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടത്.
ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനായിരുന്നു കുട്ടിക്ക് കിട്ടിയ ചോദ്യം. അതിന് അഹാൻ തിരഞ്ഞെടുത്തത് ലെമൺ ആൻഡ് സ്പൂൺ മത്സരമാണ്. മത്സരവുമായി ബന്ധപ്പെട്ട 5 നിയമങ്ങളാണ് കുട്ടിയെ എഴുതിയത് അതിൽ അഞ്ചാമത്തെ നിയമമാണ് പ്രശംസയ്ക്ക് അർഹമായത്. ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’ എന്നായിരുന്നു കുട്ടി എഴുതിയത്. ഇതിനെയാണ് വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചത്. പൊതുവിദ്യാലയങ്ങൾ ഇങ്ങനെയൊക്കെയാണ് മുന്നേറേണ്ടത് എന്നും മന്ത്രി കുറിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here