‘സ്ഥാനാർത്ഥി ശ്രീക്കുട്ടൻ’ സിനിമാ മോഡൽ ക്ലാസുമുറി പ്രായോഗികമോ? വിദ്യാഭ്യാസമന്ത്രിയുടെ നീക്കത്തിൽ ചർച്ചകൾ

പരമ്പരാഗത ക്ലാസ് റൂമുകളിലെ ബാക്ക് ബെഞ്ചുകാർ അവഗണിക്കപ്പെടുന്നു എന്ന ചിന്താഗതിയുടെ പശ്ചാത്തലത്തിൽ ഈ സംവിധാനം മാറ്റിമറിക്കാൻ സർക്കാർ. അടുത്തയിടെ ഇറങ്ങിയ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സിനിമയിലേത് പോലെയുള്ള പരിഷ്കാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ് സർക്കാർ. ബെഞ്ചുകളും ഡെസ്കുകളും ഏറെക്കുറെ ഓവൽ ഷെയ്പിൽ മുറിയുടെ മൂന്നു ചുവരുകളോട് ചേർത്തിടുന്ന രീതിയാണ് ഇത്. തമിഴ്നാട്ടിലെ ചില സ്കൂളുകളിൽ ഈ സംവിധാനം പരീക്ഷിച്ച് തുടങ്ങിതായും നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.

Also Read : മന്ത്രി അപ്പൂന്‍ ലക്ഷ്യമിടുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിലെ സമഗ്ര പരിഷ്‌കാരം; വി ശിവന്‍കുട്ടി താരമാകുമ്പോള്‍

എന്നാലിപ്പോൾ ഇതിലെ ന്യൂനതകളും പ്രായോഗികതയും ചർച്ച ചെയ്തുകൊണ്ട് അധ്യാപകർ ഫെയ്സ്ബുക്കിൽ എഴുതുന്ന കുറിപ്പുകളാണ് ചർച്ചയാകുന്നത്. ഒന്നാമതായി എടുത്ത് കാട്ടുന്നത് നിലവിലെ ക്ലാസ് റൂമുകളിലെ സ്ഥലപരിമിതിയും കുട്ടികളുടെ എണ്ണക്കൂടുതലും ആണ്. അത് പരിഗണിച്ചാൽ കേരളത്തിലെ മിക്കവാറും സർക്കാർ സ്കുളുകളിലും ഇത് പ്രായോഗികമല്ല എന്നാണ് അധ്യാപകർ പലരും ചൂണ്ടിക്കാട്ടുന്നത്. ക്ലാസ് റൂമുകളുടെ എണ്ണം കൂട്ടുകയാണെങ്കിൽ നിലവിലുള്ളതിനേക്കാളും മൂന്നും നാലും ഇരട്ടി ആവശ്യമായി വരുമെന്നും പലരും പറയുന്നു.

Also Read : സുരേഷ് ഗോപിയെ വേട്ടയാടിയപ്പോൾ ഇവർ എവിടെയായിരുന്നു; ലക്ഷ്യം കൊല്ലം സീറ്റ്; ഉർവശിക്കെതിരെ ബിജെപി ഹാൻഡിൽസ്

ഇത്തരമൊരു സീറ്റിംഗ് അറേഞ്ച്മെൻ്റെ നടപ്പാക്കിയാൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശാരീരികമായി ഉണ്ടാകാവുന്ന ആയാസമാണ് ഒരുകൂട്ടർ ചൂണ്ടിക്കാട്ടുന്നത്. ക്ലാസിൻ്റെ രണ്ട് വശങ്ങളിൽ ഇരിക്കുന്ന കുട്ടികൾക്ക് അധ്യാപകനെ മുഖാമുഖം കാണണമെങ്കിലും ബോർഡിൽ നോക്കണമെങ്കിലും, മുഴുവൻ നേരവും തല ഒരുവശത്തേക്ക് തിരിച്ച് ഇരിക്കേണ്ടി വരും. അധ്യാപകരാകട്ടെ, തുടർച്ചയായി രണ്ടു വശങ്ങളിലേക്കും തല വെട്ടിച്ചുകൊണ്ടാകണം കുട്ടികളോട് സംസാരിക്കേണ്ടി വരിക. എല്ലാവർക്കും അത് അനാവശ്യമായ സമ്മർദം ഉണ്ടാക്കുമെന്ന് ഒരുകൂട്ടർ പറയുന്നു.

മാസം ലക്ഷങ്ങൾ ഫീസ് വാങ്ങി ഒരുക്ലാസിൽ വളരെ കുറച്ച് കുട്ടികളെ മാത്രം പഠിപ്പിക്കുന്ന ഹൈ-ഫൈ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണ് ഇത് പ്രായോഗികമാകുക എന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അല്ലെങ്കിൽ പിന്നെ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സിനിമയിലെ പോലെ ആവശ്യത്തിന് കുട്ടികളില്ലാത്ത ‘അൺ ഇക്കണോമിക് പൊതുവിദ്യാലയങ്ങളിൽ’. എന്നാൽ സർക്കാർ അവകാശപ്പെടുന്ന നിലവാരത്തിലുള്ള കേരളത്തിലെ സ്കൂളുകളിൽ ഇതെത്ര പ്രായോഗികമാകും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണെന്ന് തന്നെ അഭിപ്രായങ്ങൾ ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top