ശബരിനാഥനല്ല, സതീശൻ വന്നാലും എൽഡിഎഫ്; തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിന് ദയനീയ പരാജയം: വി ശിവൻകുട്ടി

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുന്നു. വിജ്ഞാപനം വരുന്നതിനു മുന്നേ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് ഇലക്ഷൻ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാക്കി. പിറകെ എൽഡിഎഫ് പക്ഷത്ത് നിന്നുള്ള പ്രതികരണങ്ങളും വന്നിരിക്കുന്നു.

യുഡിഎഫ് മേയർ സ്ഥാനാർത്ഥി കെഎസ് ശബരിനാഥനെതിരെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി തന്നെ രംഗത്തിയിരിക്കുകയാണ്. “ശബരിനാഥനല്ല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെ മത്സരിക്കാൻ വന്നാലും തിരുവനന്തപുരം നഗര ഭരണം പിടിച്ചെടുക്കാൻ യുഡിഎഫിന് സാധിക്കില്ലെന്ന്” അദ്ദേഹം പറഞ്ഞു.

Also Read : തലസ്ഥാനം പിടിക്കാൻ അരയും തലയും മുറുക്കി കോൺഗ്രസ്; ശബരിനാഥനെ മുന്നിൽ നിർത്തി പടയൊരുക്കം

കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിനേക്കാൾ ദയനീയമായ പ്രകടനമായിരിക്കും ഇത്തവണ യുഡിഎഫിൻ്റേതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. തലസ്ഥാന നഗരത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും ഭരണ തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച യുഡിഎഫ് നീക്കത്തിലെ ഹൈലൈറ്റാണ് മുൻ എംഎൽഎയായ ശബരിനാഥൻ്റെ എൻട്രി. കവടിയാർ വാർഡിലാണ് ശബരിനാഥൻ മത്സരിക്കുന്നത്. മേയർ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ശബരിനാഥൻ തന്നെയാകും മേയർ സ്ഥാനാർഥി എന്നുതന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top