ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ സിപിഎം; സമവായ ശ്രമങ്ങൾക്ക് ശിവൻകുട്ടി നേരിട്ടിറങ്ങി

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണ വിഷയത്തിൽ കത്തോലിക്കാ സഭകളുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസം പരിഹരിക്കാൻ സർക്കാർ നീക്കം തുടങ്ങി. വിഷയം പരിഹരിക്കുമെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് തോമസ് തറയിലിനെ നേരിൽ കണ്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉറപ്പ് നൽകി.
Also Read : തുടർഭരണം മോഹമാകുമോ; അവസാന ലാപ്പിൽ സർക്കാർ പരിപാടികൾ പരാജയം….
നേരത്തെ, സംവരണ വിഷയത്തിൽ മാനേജ്മെന്റുകൾക്കെതിരെ മന്ത്രി സ്വീകരിച്ച കടുത്ത നിലപാട് വിവാദമായിരുന്നു. “ഭീഷണി വേണ്ട, നിയമപരമായി നീങ്ങാം” എന്ന മന്ത്രിയുടെ പരാമർശത്തിനെതിരെ വിവിധ ക്രൈസ്തവ സഭകൾ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വിവാദങ്ങൾ ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ അനുനയ നീക്കങ്ങൾ ആരംഭിച്ചത്.
ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് വെച്ച് മന്ത്രി വി. ശിവൻകുട്ടി ബിഷപ്പുമായി അര മണിക്കൂറോളം സംസാരിക്കുകയും വിഷയത്തിൽ ഉടൻ പരിഹാരം കാണാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ഓർത്തഡോക്‌സ് സഭയടക്കം ആശങ്ക അറിയിച്ച ഈ വിഷയത്തിൽ പരിഹാരം കാണുന്നതിനായി സർക്കാർ തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്. വിവിധ മാനേജ്‌മെന്റുകളുമായി ആശയവിനിമയം നടത്തിയ ശേഷമാകും സംവരണ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുക. സർക്കാരിന്റെ അനുനയ നീക്കത്തിൽ സഭകൾക്കും ഇപ്പോൾ പ്രതീക്ഷയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here