SV Motors SV Motors

വീണ്ടുമൊരു മാരി സെല്‍വരാജ്- വടിവേലു സിനിമ?; ഓസ്കാർ ചിത്രത്തിന്റെ റീമേക്കെന്ന് സൂചന

മാമന്നൻ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ വടിവേലുവിനൊപ്പം വീണ്ടുമൊരു മാരി സെല്‍വരാജ് ചിത്രമൊരുങ്ങുന്നതായി റിപ്പോർട്ട്. മികച്ച നടന്‍ എന്ന കാറ്റഗറിയിലടക്കം മൂന്ന് ഓസ്കാർ നേടിയ ‘ലെെഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന ഇറ്റാലിയന്‍ ചിത്രത്തിന്റെ റീമേക്കിലാണ് വീണ്ടും ഈ കോംബോ ഒന്നിക്കുന്നതെന്ന് സൂചനകളെ ഉദ്ധരിച്ച് എന്റർടെയ്ന്‍മെന്റ് ടെെംസ് റിപ്പോർട്ടുചെയ്യുന്നു.

‘റോബർട്ടോ ബെൻഗിനി സംവിധാനം ചെയ്ത് അഭിനയിച്ച ലെെഫ് ഈസ് ബ്യൂട്ടിഫുള്‍’ 1997ലാണ് റിലീസുചെയ്തത്. ഏഴ് കാറ്റഗറിയില്‍ ഓസ്കാർ നോമിനേഷന്‍ ലഭിച്ച ചിത്രം, മികച്ച നടന്‍, മികച്ച ഇതര ഭാഷാ ചിത്രം, ഒറിജിനല്‍ സ്കോർ വിഭാഗങ്ങളിലാണ് ഓസ്കാർ സ്വന്തമാക്കിയത്. ചിത്രത്തിന്റെ റീമേക്ക് പതിപ്പ് എത്തുമ്പോള്‍ മാമന്നന്റെ നിർമ്മാതാക്കള്‍ തന്നെയായിരിക്കും ആ സിനിമയും നിർമ്മിക്കുന്നത്.

അതേസമയം, ജൂൺ 29 ന് തിയേറ്ററുകളിൽ എത്തിയ മാമന്നന്‍ ആഴ്ചകള്‍ക്ക് ശേഷവും പ്രേക്ഷകരുടെയും നിരൂപകരുടെയും ചർച്ചകളില്‍ സജീവമാണ്. ഒമ്പത് ദിവസം കൊണ്ട് ചിത്രം 52 കോടി രൂപയാണ് ബോക്‌സ് ഓഫീസിൽ ചിത്രം നേടിയത്. വടിവേലുവിന് പുറമെ, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം സോഷ്യല്‍-പൊളിറ്റിക്കല്‍ ഡ്രാമ ജേണറിലെ മാരി സെല്‍വരാജിന്റെ മറ്റൊരു സിഗ്നേച്ചറയാണ് വിലയിരുത്തപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top