‘വാജിവാഹനം’ തന്ത്രിക്ക് അവകാശപ്പെട്ടത്; ദേവസ്വം ബോർഡിന് ആചാരങ്ങളിൽ അധികാരമില്ലെന്ന് തന്ത്രി സമാജം

ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന ദേവസ്വം ബോർഡിന്റെ ഉത്തരവ് തള്ളി തന്ത്രി സമാജം. പാരമ്പര്യ വ്യവസ്ഥകൾ പ്രകാരം വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും ഇത് നൽകിയത് ദേവസ്വം ബോർഡ് തന്നെയാണെന്നും അവർ വ്യക്തമാക്കി.

ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനോ പുതിയ ഉത്തരവുകൾ ഇറക്കാനോ ദേവസ്വം ബോർഡിന് ഭരണഘടനാപരമായ അധികാരമില്ല. വാജിവാഹനം മോഷണം പോയതാണെന്ന് ദേവസ്വം ബോർഡിന് പരാതിയില്ല. എന്നിട്ടും ഈ വിഷയം ഉയർത്തുന്നത് തന്ത്രി സമൂഹത്തെ അപമാനിക്കാനാണെന്ന് യോഗക്ഷേമസഭ പ്രസിഡന്റ് അഡ്വ പിഎൻഡി നമ്പൂതിരി ആരോപിച്ചു.

ശബരിമലയിൽ നിന്ന് നിലവിലുള്ള തന്ത്രിമാരെ പുറത്താക്കി പുതിയ ആളുകളെ കൊണ്ടുവരാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. ഭരണപരമായ കാര്യങ്ങളിൽ തന്ത്രി ഇടപെടരുതെന്ന് ദേവസ്വം മാന്വലിൽ പറയുമ്പോൾ, ഇത്തരം കാര്യങ്ങളിൽ തന്ത്രി എങ്ങനെ കുറ്റക്കാരനാകുമെന്ന് തന്ത്രി മണ്ഡലം ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ പോറ്റി ചോദിച്ചു.

അനുമതിയുമായി ബന്ധപ്പെട്ട രേഖകൾ രേഖാമൂലം ആവശ്യപ്പെടാത്തതിനാലാണ് നൽകാതിരുന്നത്. അല്ലാതെ രേഖകൾ ഇല്ലാത്തതുകൊണ്ടല്ലെന്നും അവർ കൂട്ടിച്ചേർത്തു. 2012ലെ ദേവസ്വം ബോർഡ് ഉത്തരവിനെക്കുറിച്ച് അറിവില്ലെന്നും തന്ത്രി സമാജം വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top