യുവതിക്കൊപ്പം ചാടിയ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു; തിരിച്ചറിയാന്‍ ബന്ധുക്കളെ വിളിച്ച് പോലീസ്

വളപട്ടണം പുഴയില്‍ യുവതിക്കൊപ്പം ചാടിയ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു. പഴയങ്ങാടി മാട്ടൂല്‍ സൗത്ത് പുലിമുട്ടിനു സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച പുഴയില്‍ ചാടിയ കാസര്‍കോട് ബേക്കല്‍ സ്വദേശി രാജുവിന്റെ മൃതദേഹമാണ് എന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹംം തിരിച്ചറിയാന്‍ ബന്ധുക്കളെ പഴയങ്ങാടി പൊലീസ് വിളിച്ചിട്ടുണ്ട്.

വളപട്ടണം പാലത്തില്‍ നിന്ന് യുവതിയും യുവാവും ആത്മഹത്യ ചെയ്യാനായി പുഴയില്‍ ചാടിയത്. എന്നാല്‍ നീന്തല്‍ വശമുള്ള യുവതി ഒന്നര കിലോമീറ്റര്‍ അകലെ കപ്പക്കടവ് ഭാഗത്ത് പുഴയോരത്ത് കയറി. അവശയായ യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയും ചെയ്തു. യുവതി പറഞ്ഞതനുസരിച്ച് രണ്ട് ദിവസമായി തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ മറ്റൊരു മൃതദേഹം കണ്ടെത്തിയിരുന്നു. അഴീക്കോട് സ്വദേശി ഹരീഷിന്റെ മൃതദേഹമാണ് കണ്ടുകിട്ടിയത്. മൂന്നു ദിവസം മുന്‍പാണ് ഇയാള്‍ പുഴയില്‍ ചാടിയത്.

ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് യുവതി യുവാവിനൊപ്പം പോയത്. ഇതുസംബന്ധിച്ച് പോലീസില്‍ പരാതിയും ലഭിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top