യുവതിക്കൊപ്പം ചാടിയ യുവാവിനായി വളപട്ടണം പുഴയില്‍ തിരച്ചില്‍; ലഭിച്ചത് മറ്റൊരു മൃതദേഹം

കാസര്‍കോട് വളപട്ടണം പുഴയില്‍ ചാടിയ യുവാവിനായുള്ള തിരച്ചിലില്‍ ലഭിച്ചത് മറ്റൊരു മൃതദേഹം. മൂന്ന് ദിവസം മുമ്പ് സുല്‍ക്ക ഷിപ്പ് യാര്‍ഡിന് സമീപം ചാടിയ അഴിക്കോട് സ്വദേശി ഹരീഷിന്റെ മൃതദേഹമാണ് ലഭിച്ചത്. മരപ്പണിക്കാരനായ ഇയാള്‍ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു.
പുഴയില്‍ തിരച്ചില്‍ നടത്തിയത് കഴിഞ്ഞ ദിവസം യുവതിക്കൊപ്പം ചാടിയ യുവാവിനു വേണ്ടിയായിരുന്നു. കാസര്‍കോട് ബേക്കല്‍ സ്വദേശിയായ 35കാരി, രാജേഷ് എന്ന യുവാവിനൊപ്പമാണ് പുഴയില്‍ ചാടിയത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് എത്തിയാണ് യുവതി കാമുകനായ രാജേഷിനൊപ്പം വളപട്ടണം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. എന്നാല്‍ നീന്തല്‍ വശമുള്ള യുവതി ഒന്നര കിലോമീറ്റര്‍ അകലെ കപ്പക്കടവ് ഭാഗത്ത് പുഴയോരത്ത് കരയില്‍ കയറി.
അവശയായ യുവതിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവരാണ് തന്നോടൊപ്പം പുഴയിൽ ചാടിയ യുവാവിനെ കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് ഇന്നലെ മുതല്‍ അഗ്‌നിരക്ഷാ സേന പുഴയില്‍ തിരച്ചില്‍ നടത്തുകയാണ്. കോടതിയില്‍ ഹാജരാക്കിയ യുവതി ബന്ധുക്കള്‍ക്കൊപ്പം മടങ്ങിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here