പുലി പിടിച്ച നാലു വയസുകാരിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍; കണ്ടെത്തിയത് വീട്ടില്‍ നിന്നും 400 മീറ്റര്‍ മാത്രം അകലെ

വാല്‍പ്പാറയില്‍ പുലി പിടിച്ച നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വീട്ടില്‍ നിന്നും 400 മീറ്റര്‍ അകലെ തേയില തോട്ടത്തിലാണ് മൃതദേഹം കിടന്നിരുന്നത്. പാതി ഭക്ഷിച്ച നിലയിലാണ്. രാവിലെ മുതല്‍ വ്യാപകമായ തിരച്ചിലാണ് കുട്ടിക്കായി നടത്തിയത്. ആദ്യം കുട്ടിയുടെ വസ്ത്ര ഭാഗങ്ങളാണ് ലഭിച്ചത്. തുടര്‍ന്ന് ഈ പ്രദേശം കേന്ദ്രീകരിച്ച് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം ലഭിച്ചത്.

ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് വീടിന് മുന്നില്‍ നിന്നും കളിക്കുക ആയിരുന്ന ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റൂസ്നിയെ പുലി പിടിച്ചത്. തേയില തോട്ടത്തില്‍ നിന്നെത്തിയ പുലി കുട്ടിയെ കടിച്ചെടുത്ത് മറയുകയായിരുന്നു.

തൊഴിലാളികള്‍ അടക്കം ബഹളം ഉണ്ടാക്കിയെങ്കിലും പുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടു പോയി. രാത്രി തന്നെ വ്യാപക പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top