പൊട്ടിക്കരഞ്ഞ് ജൂനിയറെ ഇടിച്ച് പഞ്ചാറാക്കിയ ബെയ്‌ലിന്‍ ദാസ്; പറ്റിപ്പോയെന്ന് പരിദേവനം; ആശ്വസിപ്പിച്ച് അഭിഭാഷകര്‍

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പോലീസ് സ്‌റ്റേഷനില്‍ സഹപ്രവര്‍ത്തകരെ കണ്ടെപ്പോള്‍ പൊട്ടിക്കരഞ്ഞു. തുമ്പ സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പിന്നീട് വഞ്ചിയൂരിലേക്ക് കൊണ്ടു വരികയായിരുന്നു. ഇവിടെ നിന്നും വൈദ്യപരിശോധനക്കായി കൊണ്ടു പോകാന്‍ ഇറക്കിയപ്പോഴാണ് ബെയ്‌ലിനെ കാണാന്‍ സഹപ്രവര്‍ത്തകര്‍ തടിച്ചു കൂടിയത്.
ഇതോടെ ബെയ്‌ലിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. പറ്റിപ്പോയെന്ന് പറഞ്ഞായിരുന്നു ബെയ്‌ലിന്റെ കരച്ചില്‍. സഹപ്രവര്‍ത്തകര്‍ ആശ്വസിപ്പിച്ചു. ഇതിനിടയില്‍ മുഖ്ത്ത് പിടിച്ച് ചിരി വരുത്തിക്കാനും ശ്രമം നടന്നു. ഒപ്പം ഉണ്ടെന്ന് പറഞ്ഞാണ് ബെയ്‌ലിനെ സഹപ്രവര്‍ത്തകര്‍ വാഹനത്തില്‍ കയറ്റിവിട്ടത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം നഗരത്തില്‍ തന്നെയായിരുന്നു രണ്ട് ദിവസമായി പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത്. സഹോദരനെ ചോദ്യം ചെയ്തതിലൂടെയാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്. ഇയാളുടെ കാര്‍ ബെയ്‌ലിന്‍ ഉപയോഗിക്കുകയാണെന്ന് വിവരം ലഭിച്ചു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പൂന്തുറയില്‍ നിന്നും പ്രതി നഗരത്തിലേക്ക് സഞ്ചാരിക്കുകയാണെന്ന് മനസിലാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന് പരിശോധനയില്‍ സ്‌റ്റേഷന്‍ കടവില്‍ വച്ച് പ്രതിയ പിടികൂടുകയായിരുന്നു. ഡാന്‍സാഫ് സംഘവും തുമ്പ പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here