വന്ദേ ഭാരത് സ്ലീപ്പർ ട്രാക്കിലേക്ക്; ആർ.എസി ഇല്ല, ടിക്കറ്റ് നിരക്കുകൾ പുറത്ത്

ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത ആഴ്ച മുതൽ സർവീസ് ആരംഭിക്കും. യാത്രക്കാർക്ക് രാജധാനി എക്സ്പ്രസിനേക്കാൾ വേഗതയും അത്യാധുനിക സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ ട്രെയിനിൽ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് വിപ്ലവകരമായ മാറ്റങ്ങളാണ് റെയിൽവേ കൊണ്ടുവരുന്നത്.

Also Read : 180 KM സ്പീഡ്, കുളിക്കാൻ ചൂടുവെള്ളം; തകർപ്പൻ ഫീച്ചറുകളുമായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയി

വന്ദേ ഭാരത് സ്ലീപ്പറിൽ സീറ്റ് പങ്കിടുന്ന ആർ.എസി സംവിധാനം ഉണ്ടാകില്ല. വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളും ലഭ്യമാകില്ല. കൺഫേംഡ് ടിക്കറ്റുകൾ ഉള്ളവർക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. സീറ്റുകൾ ഒഴിവില്ലെങ്കിൽ ടിക്കറ്റ് ഇഷ്യൂ ചെയ്യില്ലെന്ന് റെയിൽവേ ബോർഡ് വ്യക്തമാക്കി. രാജധാനി എക്സ്പ്രസിനേക്കാൾ അൽപ്പം ഉയർന്ന നിരക്കായിരിക്കും വന്ദേ ഭാരത് സ്ലീപ്പറിന്. കുറഞ്ഞത് 400 കിലോമീറ്റർ ദൂരത്തിനുള്ള ചാർജ് ഈടാക്കും.

3 AC: കിലോമീറ്ററിന് 2.4 രൂപ (400 കി.മീറ്ററിന് കുറഞ്ഞ നിരക്ക് ₹960 + GST)

2 AC: കിലോമീറ്ററിന് 3.1 രൂപ (400 കി.മീറ്ററിന് കുറഞ്ഞ നിരക്ക് ₹1,240 + GST)

1 AC: കിലോമീറ്ററിന് 3.8 രൂപ (400 കി.മീറ്ററിന് കുറഞ്ഞ നിരക്ക് ₹1,520 + GST)

എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുണ്ടെങ്കിലും നിലവിൽ 130 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിൽ ഓടുക. അപകടങ്ങൾ ഒഴിവാക്കാനുള്ള കവച് സാങ്കേതികവിദ്യയും ഇതിലുണ്ട്. ഓട്ടോമാറ്റിക് വാതിലുകൾ, ശബ്‍ദ മലിനീകരണം കുറഞ്ഞ കോച്ചുകൾ, മികച്ച സസ്പെൻഷൻ, അത്യാധുനിക ബർത്തുകൾ എന്നിവ യാത്ര സുഖകരമാക്കും. ആകെ 16 കോച്ചുകളുണ്ടാകും (11 3AC, 4 2AC, 1 1AC). ആദ്യ ഘട്ടത്തിൽ പശ്ചിമ ബംഗാളിലെയും അസമിലെയും പ്രധാന ഒൻപത് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഗുവഹാത്തി – ഹൗറ യാത്രയിൽ ഏകദേശം മൂന്ന് മണിക്കൂർ ലാഭിക്കാൻ ഇതിലൂടെ സാധിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top