വനിതാ പോലീസുകാര്‍ക്ക് സ്‌റ്റേഷനില്‍ പോലും രക്ഷയില്ല; വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ; ചില്ലറക്കാരനല്ല സിപിഒ വൈശാഖ്

സ്‌റ്റേഷനില്‍ വനിതാ ഉദ്യോഗസ്ഥര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി ക്യാമറ വച്ച പോലൂസുകാരന്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വൈശാഖാണ് പിടിയിലായത്. വനിതാ ഉദ്യോഗസ്ഥര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴുമാസമായി ഇയാള്‍ ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
സ്റ്റേഷനോട് ചേര്‍ന്ന് വനിതാ പോലീസുകാര്‍ വസ്ത്രം മാറാന്‍ പ്രത്യേക മുറിയുണ്ടായിരുന്നു. ഇവിടെ നിന്നും ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദശ്യങ്ങള്‍ ഉപയോഗിച്ച് വൈശാഖ് വനിതകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നഗ്്‌ന ചിത്രങ്ങള്‍ അയച്ച് ഒരു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി. ഇതോടെ ഉദ്യോഗസ്ഥ വനിതാ സെല്ലില്‍ പരാതി നല്‍കുക ആയിരുന്നു.
പരാതിയില്‍ അന്വേഷണം നടത്തിയ ശേഷമാണ് വൈശാഖിനെ അറസ്റ്റ് ചെയ്തത്. നിരവധി വനിതാ പോലീസുകാരുടെ നഗ്നചിത്രങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ അടക്കം പരിശോധിക്കുകയാണ് സൈബര്‍ സെല്‍. സ്‌റ്റേഷനില്‍ വനിതാ ഉദ്യോഗര്‍സ്ഥര്‍ക്കു പോലും രക്ഷയില്ലാ എന്നത് സംസ്ഥാനത്തെ പോലീസ് സേനക്കാകെ നാണക്കേട് ഉണ്ടാക്കുന്നതാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here