വാരണാസി റോപ്‌വേ ആടിയുലയുന്നു? പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് കേന്ദ്രം

വാരണാസിയിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന റോപ്‌വേയിലെ കാബിനുകൾ ആകാശത്ത് ആടിയുലയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. റോപ്‌വേ സുരക്ഷിതമല്ലെന്നും കോടിക്കണക്കിന് രൂപ പാഴായെന്നും ആരോപിച്ചായിരുന്നു വീഡിയോ പങ്കുവെക്കപ്പെട്ടത്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്നും വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേന്ദ്ര വാർത്താവിതരണ മന്ത്രാലയം വ്യക്തമാക്കി.

റോപ്‌വേയുടെ സുരക്ഷാ പരിശോധനയുടെ ഭാഗമായി മനഃപൂർവ്വം കാബിനുകൾ ചലിപ്പിച്ചതാണ് വീഡിയോയിൽ കാണുന്നത്. അടിയന്തര ഘട്ടത്തിൽ ബ്രേക്ക് ഇട്ടാൽ കാബിൻ എത്രത്തോളം ആടുമെന്ന് പരിശോധിക്കുകയായിരുന്നു നിർമ്മാണ കമ്പനി. ഇത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ചെയ്തത്. കാറ്റടിക്കുമ്പോഴോ പെട്ടെന്ന് നിർത്തുമ്പോഴോ ഉണ്ടാകുന്ന സമ്മർദ്ദം താങ്ങാൻ കാബിനുകൾക്ക് ഫ്ലെക്സിബിലിറ്റി ആവശ്യമാണ്. ഇത് ഡിസൈനിന്റെ ഭാഗമാണ്.

ഇത് റോപ്‌വേയുടെ തകരാറല്ല, മറിച്ച് സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനമാണ്.
വാരണാസി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗോഡോലിയയിലേക്ക് വെറും 15 മിനിറ്റ് കൊണ്ട് എത്താൻ സഹായിക്കുന്നതാണ് ഈ റോപ്‌വേ. 800 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഈ പദ്ധതി ഈ വർഷം മെയ് മാസത്തിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top