വിദേശിയെയും ഓടിച്ചിട്ട് കടിച്ച് കേരളത്തിൻ്റെ സ്വന്തം തെരുവുനായ!! നാണംകെട്ട് ദൈവത്തിൻ്റെ സ്വന്തം നാട്
December 2, 2025 3:15 PM

വർക്കല ബീച്ചിൽ വിദേശ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു. കടൽത്തീരത്ത് വിശ്രമിക്കുകയായിരുന്ന ഇറ്റാലിയൻ വനിതയെയാണ് തെരുവ് നായ ആക്രമിച്ചത്. ഫ്ലാബിയ എന്ന വനിതയുടെ ഇടതുകാലിനാണ് കടിയേറ്റത്. പാപനാശം തീരത്തിനടുതായി വിശ്രമിക്കുകയായിരുന്നു. കടിയേറ്റ വനിതയെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.
കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് വർക്കല. തെരുനായ്ക്കളുടെ ശല്യം ഈ പ്രദേശത്തു കൂടുതലാണെന്ന് നിരവധി പരാതികൾ ഉയർന്നിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ടൂറിസം സീസണിൽ പോലും തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നത് വലിയ ആശങ്കയുയർത്തുകയാണ്. വിദേശ സഞ്ചാരിക്ക് നേരെ ഉണ്ടായ ആക്രമണം ടൂറിസം മേഖലയ്ക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here