ട്രെയിനിലെ സിസിടിവിയില്‍ എല്ലാം വ്യക്തം; ശ്രീകുട്ടിയെ സുരേഷ് ചവിട്ടി തള്ളിയിടുന്നത് ദൃശ്യങ്ങളില്‍

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്നും ചവിട്ടി പുറത്തേക്കിട്ട സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇപ്പോള്‍ റിമാന്‍ഡിലുള്ള സുരേഷ് ശ്രീകുട്ടിയെ ആക്രമിക്കുന്നതിന്റേയും ചവിട്ടി പുറത്തേക്ക് ഇടുന്നതിന്റേയും ദൃശ്യങ്ങളാണ് ലഭിച്ചത്. ശ്രീകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന അര്‍ച്ചനയെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആര്‍പിഎഫ് ആണ് അന്വേഷണസംഘത്തിന് സിസിടിവി ദൃശ്യങ്ങള്‍ കൈമാറിയത്.
പ്രതിയും ശ്രൂകുട്ടിയും തമ്മില്‍ തര്‍ക്കമുണ്ടായതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലീസിന് ലഭിച്ച ദൃശ്യങ്ങള്‍ കേസിലെ നിര്‍ണായക തെളിവാണ്. ഞായറാഴ്ചയാണ്
കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ രാത്രി എട്ടരക്ക് പെണ്‍കുട്ടി അക്രമത്തിന് ഇരയായത്. വര്‍ക്കല ഭാഗത്തുവെച്ച് പനച്ചമൂട് വടക്കുംകര വീട്ടില്‍ സുരേഷ് കുമാര്‍ പെണ്‍കുട്ടിയെ പുറത്തേക്ക് തള്ളിയിടുക ആയിരുന്നു. ഇതിനു ശേഷം കൂട്ടുകാരി അര്‍ച്ചനയെയും തള്ളിയിടാന്‍ പ്രതി ശ്രമിച്ചെങ്കിലും അവര്‍ ഭാഗ്യത്തിന് രക്ഷപ്പെടുക ആയിരുന്നു.
ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ തീവ്രപരിചരണവിഭാഗത്തില്‍ അതിഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വീഴ്ചയില്‍ തലയിലും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറില്‍ ചതവും കണ്ടെത്തിയിട്ടുണ്ട്. കാര്യമായ പുരോഗതി ആരോഗ്യനിലയില്‍ ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here