പെണ്‍കുട്ടിയെ ട്രയിനില്‍ നിന്ന് ചവിട്ടി തള്ളിയിട്ടത് തന്നെ; കുറ്റം സമ്മതിച്ച് പ്രതി; തിരിച്ചറിഞ്ഞ് യാത്രക്കാര്‍

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നു ചവിട്ടി തള്ളിയിട്ടതാണെന്ന് സമ്മതിച്ച് പ്രതി സുരേഷ് കുമാര്‍. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. കൂടാതെ ഒരു ബംഗാളിയാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്തു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് പ്രതി കുറ്റം സമ്മതിച്ചിരിക്കുന്നത്.
ട്രെയിനിന്റെ വാതിലില്‍ നിന്ന് പെണ്‍കുട്ടി മാറാന്‍ തയാറാകത്തതിനെ തുടര്‍ന്നാണ് ശ്രീകുട്ടിയെ ആക്രമിച്ചതെന്ന് പ്രതിയുടെ മൊഴി. അപ്പോഴുണ്ടായ ദേഷ്യത്തില്‍ പെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്ക് തള്ളുകയായിരുന്നു. പിന്നില്‍ നിന്നാണ് ചവിട്ടിയത് എന്നും സമ്മതിച്ചിട്ടുണ്ട്. കൂടെ ഉണ്ടായിരുന്നു പെണ്‍കുട്ടി നിലവിളിച്ചതോടെ അവരേയും ആക്രമിച്ചു എന്നും സമ്മതിച്ചിട്ടുണ്ട്. മദ്യലഹരിയില്‍ ആയിരുന്ന ഇയാള്‍ ആക്രമണം നടത്തിയത്. പിടിയിലായതിന് പിന്നാലെ പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമവും പ്രതി നടത്തിയിരുന്നു.
സുരേഷിനെ ട്രെയിനിലെ യാത്രക്കാര്‍ തിരിച്ചറിഞ്ഞു. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കും. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here