ശ്രീക്കുട്ടിക്ക് ട്രെയിനിൽ രക്ഷകനായത് ഇതര സംസ്ഥാനക്കാരൻ; സ്ഥിരീകരിച്ച് പൊലീസ്; അന്ന് സൗമ്യയുടെ ജീവനെടുത്തതും മറുനാട്ടുകാരൻ ചാമി

വർക്കലയിൽ ഓടുന്ന ട്രെയിനിൽ പെൺകുട്ടിയെ ആക്രമിച്ച പ്രതിയെ കീഴ്പ്പെടുത്തിയ ആളെ കണ്ടെത്തി. അക്രമിയെ സാഹസികമായി കീഴ്പ്പെടുത്തുകയും, ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയെ രക്ഷിക്കുകയും ചെയ്ത അജ്ഞാത നായകനായ ചുവന്ന ഷർട്ടുകാരനെ പോലീസ് കണ്ടെത്തി. ബിഹാർ സ്വദേശി ശങ്കർ പാസ്വാനാണ് ആ രക്ഷകൻ.

വർക്കലയിൽ 19കാരി ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസിലെ പ്രതിയായ സുരേഷിനെയാണ് ശങ്കർ പാസ്വാൻ കീഴ്പ്പെടുത്തിയത്. ശ്രീക്കുട്ടിയെ ആക്രമിച്ച ശേഷം സുരേഷ് അർച്ചനയെ ആക്രമിക്കാൻ ശ്രമിച്ചു. ഈ സമയം, ചുവന്ന ഷർട്ട് ധരിച്ച ഒരാൾ ഓടിയെത്തി, ഒറ്റക്കൈ കൊണ്ട് അർച്ചനയെ ട്രെയിനിനുള്ളിലേക്ക് വലിച്ചു കയറ്റുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.

Also Read : രക്ഷകനായ സാക്ഷിയെ കണ്ടെത്തണം; ഫോട്ടോ പുറത്തുവിട്ട് റെയിൽവെ പൊലീസ്

ഈ സമയോചിത ഇടപെടലിലൂടെയാണ് അർച്ചന വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. തുടർന്ന്, രക്ഷകൻ അക്രമിയെ സാഹസികമായി കീഴ്പ്പെടുത്തുകയും പോലീസിന് കൈമാറാൻ സഹായിക്കുകയും ചെയ്തു.ചുവന്ന ഷർട്ട് ധരിച്ച വ്യക്തി എന്ന ഏക സൂചന മാത്രമായിരുന്നു പോലീസിന് ലഭിച്ചിരുന്നത്.

ധീരനായ വ്യക്തിയെ കണ്ടെത്താനായി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തുകയും പരസ്യം നൽകുകയും ചെയ്തിരുന്നു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനും സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനകൾക്കും ഒടുവിലാണ് പോലീസ് ശങ്കർ പാസ്വാനെ തിരിച്ചറിഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top