ഹോട്ട് പുരോഹിതരേയും കന്യാസ്ത്രീകളേയും തേടി വത്തിക്കാന്‍; വിശ്വാസികളെ ആകര്‍ഷിക്കാന്‍ എല്ലാവഴികളും പരീക്ഷിക്കും

സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്‌സുള്ള ‘ഹോട്ട് പുരോഹിതന്മാരെ’ ക്രിസ്തുമതത്തിലുള്ള ജൻസി തലമുറയെ പള്ളികളിലേക്ക് ആകർഷിക്കുന്നതിനായി നിയോഗിക്കാന്‍ വത്തിക്കാന്‍. ലോകമെമ്പാടുമുള്ള സഭാവിശ്വാസികളുടെ എണ്ണത്തില്‍ വലിയ കുറവാണ് നേരിടുന്നത്. അതിനാലാണ് ഇത്തരത്തിലൊരു നീക്കം വത്തിക്കാന്‍ നടത്തുന്നത്.

യൂറോപ്പിലും അമേരിക്കയിലും വലിയ കുറവാണ് കഴിഞ്ഞു പോയ വർഷങ്ങളിൽ രേഖപ്പെടുത്തിയത്. ഇറ്റലിയിലെ ബ്രെസിയയിൽ നിന്നുള്ള ബോഡി ബിൽഡിംഗ് പുരോഹിതനായ ഫാദർ ഗ്യൂസെപ്പെ ഫുസാരി പോലുള്ള വ്യക്തികൾക്ക് ഇതിന്റെ ഭാഗമായി ക്ഷണം ലഭിച്ചെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

തെക്കൻ ഇറ്റാലിയൻ നഗരമായ ബ്രിൻഡിസിയിലെ സാൻ ഫ്രാൻസെസ്കോ പള്ളിയിലെ ഒരു സുന്ദരനായ പുരോഹിതനാണ് ഫാദർ ഡോൺ കോസിമോ ഷെന. ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്‌യുന്നതനുസരിച്ച് 46 വയസ്സുള്ള അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആത്മീയ കവിതകൾ പ്രസിദ്ധീകരിച്ചതിന് ശേഷം ‘ദൈവസ്നേഹത്തിന്റെ കവി’ എന്നാണ് എന്നറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ അദ്ദേഹത്തിന് 456,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഇറ്റാലിയൻ ദിനപത്രമായ കൊറിയർ ഡെല്ല സെറയുടെ റിപ്പോർട്ട് പ്രകാരം, ഫേസ്ബുക്കും ടിക് ടോക്കും ഉപയോഗിക്കാൻ തുടങ്ങിയതിനുശേഷം ഫാദർ ഡോണിന്റെ പള്ളിയിൽ പോകുന്ന ആളുകളുടെ എണ്ണം ഇരട്ടിയായി എന്നും വിലയിരുത്തലുണ്ട്

ആയിരത്തിൽ അധികം പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും ഇതിനായി റോമിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇത്തരം പുരോഹിതരെയും കന്യാസ്ത്രീകളെയും പല പള്ളികളിലേക്ക് പ്രാർത്ഥനയ്ക്കായി നിയോഗിക്കാനും പുതുതലമുറയെ ചേർത്തുകൊണ്ട് മതപരമായ ബോധവത്ക്കരണം നടത്താനും പദ്ധതിയുണ്ട്. നിലവിൽ വത്തിക്കാനിൽ എത്തിയിരിക്കുന്ന ഫാദർ ഗ്യൂസെപ്പെ ഫുസാരിക്ക് 60,000-ത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ഉണ്ട്.

വിശ്വാസികളല്ലാത്തവരെ സഭയുമായി കൂടുതൽ അടുപ്പിക്കാൻ സോഷ്യൽ മീഡിയ വഴി സാധിക്കുമെന്ന വിലയിരുത്തലുമുണ്ട്. ആത്മീയ ചിന്തകൾക്കൊപ്പം സൗദര്യമുള്ള പുരോഹിതന്മാരുടെയും കന്യാസ്ത്രീകളുടെയും സാമീപ്യം 25 നും 55 നും ഇടയിൽ പ്രായമുള്ളവരെ ആകർഷിക്കുമെന്ന കണക്ക് കൂട്ടലിലാണ് വത്തിക്കാൻ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top