എസ്എന്‍ഡിപി വേദിയിലേക്ക് വിഡി സതീശൻ; വെള്ളാപ്പള്ളി നടേശന്റെ അറിവോടെയോ ഈ നീക്കം

ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന് ക്ഷണം. എസ്എന്‍ഡിപി യോഗം കണയന്നൂര്‍ യൂണിയന്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയിലേക്കാണ് ക്ഷണിച്ചിരിക്കുന്നത്. എറണാകുളത്ത് രണ്ടിടത്ത് തനിക്ക് ക്ഷണമുണ്ട്. വെള്ളാപ്പള്ളിയുമായി ഒരു പിണക്കവുമില്ല. പരിപാടിയില്‍ പങ്കെടുക്കും. വെള്ളാപ്പള്ളി നടേശന്റെ അനുവാദമില്ലാതെ ക്ഷണിക്കുമെന്ന് കരുതുന്നില്ല. പ്രത്യേക വിഷയങ്ങളിലാണ് നിലപാട് പറഞ്ഞതെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read : വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് മാസായി വിഡി സതീശന്‍; യുഡിഎഫിനെ അധികാരത്തില്‍ എത്തിച്ചില്ലെങ്കില്‍ വനവാസം

എന്നാൽ തൻ്റെ അറിവിടെയാണോ ക്ഷണം എന്നതിൽ വെള്ളാപ്പള്ളി വ്യക്തത വരുത്തിയിട്ടില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 98 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചിരുന്നു. മറിച്ചായാല്‍ സതീശന്‍ പദവികള്‍ രാജിവച്ച് രാഷ്ട്രീയ വനവാസത്തിന് പോകണം. യുഡിഎഫിനെ അധികാരത്തില്‍ തിരിച്ച് കൊണ്ടു വരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് സതീശനും തിരിച്ചടിച്ചിരുന്നു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top