രണ്ടുമന്ത്രിമാരെ ചൂണ്ടി സതീശൻ!! രാഹുലിനെ ചൂണ്ടി യുഡിഎഫിനെ പ്രതിക്കൂട്ടിൽ നിർത്തിയ മുഖ്യമന്ത്രിക്ക് മറുപടി

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വിമർശനങ്ങൾ നടത്തിയ പിണറായി വിജയന് അതേ ഭാഷയിൽ തന്നെ വിഡി സതീശൻ മറുപടി നൽകി. ലൈംഗിക പീഡന പരാതികളിൽ ആരോപണവിധേയരായവരെ ഇത്രയും സംരക്ഷിച്ച മുഖ്യമന്ത്രി ഇന്ത്യയിലുണ്ടായിട്ടില്ലെന്ന് വി ഡി സതീശൻ പറഞ്ഞു.
Also Read : ‘കേരളം ഞെട്ടുന്ന വാർത്ത വരാനുണ്ട്; ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്’ CPMനെയും BJPയെയും വിരട്ടി വിഡി സതീശൻ
രാഹുലിനെതിരെ പരാതിയില്ല, എഫ്ഐആറില്ല, എന്നിട്ടും ധാർമികതയുടെ പേരിൽ ഞങ്ങൾ രാഹുലിനെതിരെ നടപടി എടുത്തു. ലൈംഗിക ആരോപണങ്ങളിൽപ്പെട്ട 2 പേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ട് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു സീനിയർ എംഎൽഎയുടെയും മുൻ മന്ത്രിയുടെയും വാട്‌സാപ്പ് ചാറ്റുകൾ രണ്ടര വർഷമായി കറങ്ങി നടക്കുകയാണ്. പ്രതിപക്ഷത്തെ പഠിപ്പിക്കാതെ കണ്ണാടിയിൽ നോക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും വി.ഡി സതീശൻ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here