SV Motors SV Motors

‘ക്ഷണിച്ചാലുടന്‍ ലീഗ് പോകുമെന്ന് കരുതിയോ, സിപിഐഎം ബുദ്ധിയില്ലാത്തവരായി മാറിയതിൽ അദ്ഭുതം’; വി ഡി സതീശന്‍

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായ സിപിഐഎമ്മിന്റെ ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം മുസ്‍ലിം ലീഗ് തള്ളിയതില്‍ പ്രതികരിച്ച് പ്രതിപക്ഷ വി ഡി സതീശൻ. ക്ഷണിച്ചാലുടന്‍ ലീഗ് പോകുമെന്നു കരുതുംവിധം ബുദ്ധിയില്ലാത്തവരായി സിപിഐഎം മാറിയതിൽ അദ്ഭുതമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

ഏക സിവിൽ കോഡ് നടപ്പാക്കണമെന്നായിരുന്നു സിപിഐഎമ്മിന്റെ എക്കാലത്തെയും നിലപാട്. കാപട്യവുമായാണ് സിപിഎം എത്തിയത്. അധികാരത്തിൽ ഉള്ളപ്പോഴും ഇല്ലാത്തപ്പോലും സിവിൽ കോഡിന് എതിരായിരുന്നു കോൺഗ്രസ്‌. ബിജെപി ശ്രമിക്കുമ്പോൾ അതിൽനിന്ന് എന്തെങ്കിലും കിട്ടുമോയെന്നാണു സിപിഐഎം നോക്കുന്നത്. ഇപ്പോൾ നന്നായി കിട്ടിയല്ലോ’–എന്നും വി ഡി സതീശൻ പരിഹസിച്ചു

ബിജെപി നേതാക്കളുമായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് സിപിഐഎം നടത്തുന്നത്. ബിജെപി നേതാക്കളുമായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് സിപിഎം നടത്തുന്നത്. ഇങ്ങോട്ട് കള്ളക്കടത്ത് കേസിൽ സഹായിക്കുമ്പോൾ അങ്ങോട്ട് കുഴൽപ്പണ കേസിൽ സഹായിക്കുകയാണ് ചെയ്യുന്നതെന്നും  പ്രതിപക്ഷ നേതാവ് ആരോപിച്ചു. .

ഞായറാഴ്ച രാവിലെ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിലാണു സിപിഐഎം ക്ഷണം തള്ളിക്കൊണ്ട് ലീഗ് നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള സെമിനാറിൽ പങ്കെടുക്കില്ലെന്നായിരുന്നു ലീഗിന്റെ തീരുമാനം.

പിന്നാലെ, സെമിനാറില്‍ പങ്കെടുക്കില്ലെന്ന മുസ്ലിം ലീഗിന്റെ തീരുമാനം സിപിഐഎമ്മിന് തിരിച്ചടിയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ആ നിലയില്‍ സെമിനാറിന് എത്തിച്ചേരാന്‍ കഴിയില്ലെന്ന് അവർ ചർച്ചചെയ്ത് തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലീഗില്‍ ഭിന്നിപ്പുണ്ടാക്കാനൊന്നും സിപിഐഎം ശ്രമിച്ചിട്ടില്ല. കോണ്‍ഗ്രസിന് വിഷയത്തില്‍ വ്യക്തമായ നിലപാടില്ലാത്തത് കൊണ്ടാണ് സെമിനാറിലേക്ക് ക്ഷണിക്കാതിരുന്നതെന്നും എം വി ഗോവിന്ദന്‍ ആവർത്തിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top