ചെന്നിത്തല മേജറാണെന്ന് സതീശന്‍; അന്‍വറിന് മുന്നിലടച്ച വാതില്‍ ആരും തുറക്കേണ്ടെന്നും പ്രതിപക്ഷ നേതാവ്

പിവി അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചതായി ആവര്‍ത്തിച്ച് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫ് ഒരുമിച്ചാണ് ആ തീരുമാനം എടുത്തത്. അതില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല. ആരും അന്‍വറിനായി വാതില്‍ തുറക്കില്ല. ഇനി ആരും അത് പറയേണ്ട കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു.
യുഡിഎഫിന്റെ മുന്‍ഗണനയില്‍ ഉള്ളതല്ല അന്‍വര്‍ വിഷയം. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ ചര്‍ച്ച ചെയ്യും. മുസ്ലിം ലീഗ് കൂടി അടങ്ങുന്നതാണ് യുഡിഎഫ്. ലീഗിന്റെ നേതാക്കള്‍ വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതിനുശേഷമാണ് തീരുമാനമെടുത്തതെന്നും സതീശന്‍ വ്യക്തമാക്കി.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള ക്യാപ്റ്റന്‍ വിളികള്‍ തനിക്ക് മാത്രമുള്ളതല്ല. ടീം യുഡിഎഫാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെ വ്യക്തി കേന്ദ്രീകൃതമല്ല. താന്‍ ക്യാപ്റ്റനാണെങ്കില്‍ രമേശ് ചെന്നിത്തല മേജറാണെന്നും സതീശന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here