‘കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ലെന്ന്’ ഭീഷണി; കോൺഗ്രസുകാരനെ തല്ലി ചതച്ച പൊലീസുകാരെ പൂട്ടാനുറച്ച് സതീശൻ

കുന്നംകുളം പോലീസ് സ്റ്റേഷനിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിനെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി വിഡി സതീശൻ. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ നേരിട്ടെത്തി ആശ്വസിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കോൺഗ്രസുകാരനെ മർദ്ദിച്ച നാലു ഉദ്യോഗസ്ഥരും കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ലെന്നും നടപടിയെടുത്തില്ലെങ്കിൽ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോൺഗ്രസ് നടത്തുമെന്നും സതീശൻ പറഞ്ഞു”.

Also Read : സഹായത്തിന് വിളിച്ചോണമെന്ന് കേരള പൊലീസ്; കൂമ്പിനിട്ടു ഇടിക്കാൻ അല്ലെ.. മാമാ എന്ന് കമന്റുകൾ; ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ

സർക്കാർ പൊലീസിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് സുജിത്തിനെ കണ്ട് പാർട്ടി ഒപ്പമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. സെപ്റ്റംബർ 10 ന് കേരളത്തിൽ ഉടനീളമുള്ള പോലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ കോൺഗ്രസ് ജനകീയ പ്രതിഷേധ സംഗമം നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചിരുന്നു. സുജിത്തിനെ ക്രൂരമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കാര്യമായ നടപടികളൊന്നും എടുക്കാത്തതിന്റെ പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. കുറ്റാരോപിതരെ സ്ഥലംമാറ്റിയിരുന്നു. എന്നാൽ സമീപ സ്റ്റേഷനിലേക്കുള്ള സ്ഥലംമാറ്റം ശിക്ഷാനടപടിയായി കണക്കാക്കാനാവില്ലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top