മെറ്റക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ്; പൊലീസിന്റേത് അധികാര ദുർവിനിയോഗമെന്ന് ആരോപണം

സോഷ്യൽ മീഡിയയിൽ തരംഗമായ ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം നവമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള പൊലീസ് നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. പാട്ട് നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് കത്തയച്ചു. കോടതിയുടെ ഭാഗത്തുനിന്ന് വ്യക്തമായ ഉത്തരവില്ലാതെ ഒരു കലാസൃഷ്ടി നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി.

പോലീസിന്റെ നീക്കം ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് തദ്ദേശ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ഈ പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് സൈബർ പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പാട്ട് നീക്കം ചെയ്യണമെന്ന് പോലീസ് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, സർക്കാർ അധികാര ദുർവിനിയോഗം നടത്തി വിമർശിക്കുന്നവരെ നിശബ്ദമാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Also Read : പോറ്റിയെ കേറ്റിയേ… പാട്ടില്‍ മതസംഘടനകൾക്ക് ഇല്ലാത്ത വികാരം സർക്കാരിനും സിപിഎമ്മിനും!! പാട്ട് പ്രശ്നമല്ലെന്ന് ഹിന്ദു ഐക്യവേദി

ഒരു പാട്ട് നീക്കം ചെയ്യാൻ പോലീസിന് നേരിട്ട് നിർദ്ദേശം നൽകാൻ അധികാരമില്ല. കോടതിയുടെ ഉത്തരവില്ലാതെ ഇത്തരം നടപടികൾ സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്. ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെയും പൗരന്മാരുടെ മൗലികാവകാശങ്ങളെയും ഹനിക്കുന്നതാണ് സർക്കാരിന്റെയും പോലീസിന്റെയും ഈ നീക്കം.

സർക്കാരിനെതിരെയുള്ള വിമർശനങ്ങളെ അടിച്ചമർത്താൻ വർഗീയമായ വ്യാഖ്യാനങ്ങൾ ചമച്ച് കേസെടുക്കുകയാണെന്നും സതീശൻ ആരോപിക്കുന്നു. പോരാട്ടം തുടരുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അതേസമയം, ഗാനത്തിന്റെ പിന്നണി പ്രവർത്തകർ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും തന്നെ ഗാനത്തിലില്ലെന്നും ഇത് കേവലം രാഷ്ട്രീയ ആക്ഷേപഹാസ്യം മാത്രമാണെന്നും അവർ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top