ആഗോള അയ്യപ്പ സംഗമത്തിലേക്ക് യുഡിഎഫ് ഇല്ല? ക്ഷണിക്കാൻ എത്തിയവർക്ക് പിടികൊടുക്കാതെ സതീശൻ

ആഗോള അയ്യപ്പ സംഗമത്തിലേക്ക് വിഡി സതീശനെ ക്ഷണിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് കന്റോൺമെന്റ് ഹൗസിൽ എത്തിയെങ്കിലും പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. ക്ഷണക്കത്ത് ഓഫീസിൽ നൽകി പിഎസ് പ്രശാന്ത് മടങ്ങുകയായിരുന്നു. ആർ എസ് എസ്സിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഭൂരിപക്ഷ വർഗീയത വളർത്താനുമാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് നേരത്തെ സതീശൻ ആരോപണം ഉയന്നയിച്ചിരുന്നു. ഇന്ന് കൂടുന്ന യുഡി എഫ് യോഗത്തിൽ മാത്രമേ സംഗമത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന തീരുമാനം അന്തിമമായി കൈകൊള്ളു.
സംഘാടക സമിതിയിൽ തൻ്റെ പേരും വച്ചിട്ടുണ്ടെന്നും എന്നാല്‍ അത് അനുവാദമില്ലാതെയാണെന്നും തങ്ങള്‍ പരിപാടിയുമായി സഹകരിക്കില്ലെന്നും സതീശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമല പ്രക്ഷോഭ കാലത്ത് സമരം ചെയ്ത വിശ്വാസികൾക്കെതിരായ കേസുകൾ പിൻവലിക്കും എന്ന് പറഞ്ഞ സർക്കാർ അതി പാലിച്ചില്ലെന്നും നേരത്തെ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here