പിടിച്ചുകയറ്റിയ കൈ രാഹുലിന് നഷ്ടമായി… കുറ്റം ചെയ്തെങ്കിൽ മുഖം നോക്കാതെ നടപടിയെന്ന് വിഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കെതിരെ ആരോപണം ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സതീശൻ പറഞ്ഞു. ആരോപണം ഉന്നയിച്ച പെൺകുട്ടി റിനി മകളെപ്പോലെയുള്ള കുട്ടിയാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിട്ടു വീഴ്ചയുണ്ടാകില്ല. എത്ര വലിയ നേതാവ് ആണെങ്കിലും നടപടിയെടുക്കുമെന്നും വിഡി സതീശൻ പറഞ്ഞു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.
Also Read : റിനി ആൻ ജോർജിനെതിരെ സൈബർ ആക്രമണം; പരസ്പരം ആയുധമാക്കുന്നത് നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ
അതേസമയം മാധ്യമപ്രവർത്തകരോട് വിഡി സതീശൻ ക്ഷോഭിക്കുകയും ചെയ്തു. റിനിയുടെ പരാതി പരിഹരിച്ചെങ്കിൽ പിന്നെ അവർ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത് എന്തിനെന്ന ചോദ്യമാണ് പ്രകോപനമായത്. എംഎൽഎ സ്ഥാനം രാജിവയ്ക്കണോ എന്ന് പാർട്ടി പരിശോധിക്കും. പരാതിയുടെ ഗൗരവം പരിഗണിക്കും. രാഹുലിന് പറയാനുള്ളതും കേൾക്കും. അതിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിനിയെ പ്രകോപിപ്പിക്കുന്നത് സിപിഐഎം പ്രവർത്തകരാണ്. കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് സൈബർ ആക്രമണമില്ല എന്നും അദ്ദേഹം ന്യായീകരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here