വേടന്‍ അറസ്റ്റില്‍; പുതിയ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ

യുവ ഡോക്ടര്‍ നല്‍കിയ ബലാത്സംഗ പരാതിയില്‍ ഹിരൺദാസ് മുരളി എന്ന റാപ്പർ വേടനെ ചോദ്യം ചെയ്യലിനുശേഷം വൈദ്യ പരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം ഒരു ലക്ഷം രൂപ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലും വേടനെ വിട്ടയച്ചു.
Also Read : പീഡനക്കേസിൽ ഒളിവിൽപോയ വേടന് തിരിച്ചുവരാൻ വേദിയൊരുക്കി സിപിഎം എംഎൽഎ; റാപ്പർ ഇന്ന് പൊലീസിന് മുന്നിൽ
തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ വേടന്‍ ഒളിവില്‍ പോയിരുന്നു. പിന്നീട് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ഒരുമാസത്തിന് ശേഷം കോന്നിയിലെ പരിപാടിയുമായി തിങ്കളാഴ്ച രംഗപ്രവേശം ചെയ്തത്.
അതേസമയം വേടൻ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ചുകൊണ്ട് മറ്റ് രണ്ടു പെൺകുട്ടികൾ കൂടി മുഖ്യമന്ത്രിക്ക് പരാതികൾ നൽകിയിരുന്നു. ഇതിൽ ഒന്നിൽ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് റജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് വേടൻ വീണ്ടും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here