കുടുംബത്തെ മുന്നിൽ നിർത്തി നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാൻ വേടൻ; സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമമെന്ന് വാദം

മയക്കുമരുന്ന് കേസിലും ലൈംഗികാരോപണത്തിലും പെട്ട് മുഖം നഷ്ടപ്പെട്ട വേടൻ കുടുംബത്തെ മുൻനിർത്തി ഡാമേഡ് കൺട്രോൾ നീക്കം തുടങ്ങി. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. മാനസിക പ്രയാസത്തെ കുറിച്ചാണ് പരാതി നൽകിയതെന്നും ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും സഹോദരൻ ഹരിദാസ് മുരളി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
Also Read : പീഡന പരാതി കെട്ടിച്ചമച്ചത്; ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്ന് വേടൻ
എക്സൈസ്, വനം, പോലീസ് എന്നീ മൂന്ന് വകുപ്പുകളും വേടനെതിരെ കേസുകൾ എടുത്തിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്ന വേടനെ തൊണ്ടിയോടെയാണ് എക്സൈസ് പിടികൂടിയത്. അളവ് കുറവായതിനാൽ മാത്രം ജാമ്യം ലഭിച്ച് പുറത്തുവന്നു. പിന്നീട് പരസ്യമായി കുറ്റം സമ്മതവും നടത്തി. തൊട്ടുപിന്നാലെ പുലിപ്പല്ല് കൈവശം വച്ചതിന് വനംവകുപ്പും വേടനെതിരെ കേസെടുത്തു.
Also Read : വേടനും വിനായകനും വേണ്ടി ദളിത് വാദം ഉയർത്തുന്നവർ… പൊലീസ് കള്ളകേസിൽ പെടുത്തിയ ബിന്ദുവിനെ ഓർക്കുന്നോ?
പിന്നീട് മൂന്ന് സ്ത്രീ പീഡന പരാതികളാണ് ഒന്നിനു പിന്നാലെ ഒന്നായി ഹിരൺദാസ് മുരളി എന്ന വേടനെതിരെ ഉണ്ടായത്. എല്ലാം സമാന സ്വഭാവത്തിലുള്ളവ. ഇത്തരമൊരു സാഹചര്യത്തിലാണ് വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ പുറമെ നിന്നുള്ള ശ്രമം നടക്കുന്നു എന്ന് കുടുംബം ആരോപിക്കുന്നത്. പരമാവധി കുടുംബത്തെ മുന്നിൽ നിർത്തിക്കൊണ്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് വേടൻ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here