വേടന് കുരുക്ക് മുറുകുന്നു; പെൺകുട്ടിയുടെ കയ്യിൽ നിന്നും പണം കൈപറ്റിയ കാര്യം സ്ഥിരീകരിച്ച് പൊലീസ്

മലയാളി യുവാക്കൾക്കിടയിൽ ഹരമായി മാറിയ ഹിരൺദാസ് മുരളി എന്ന റാപ്പർ വേടനെതിരെ നടപടികൾ കടുപ്പിച്ച് പോലീസ്. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡന കേസിന് പിന്നാലെയാണ് നടപടി. യുവതിയുമായി വേടൻ നടത്തിയ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു. പലപ്പോഴായി 31000 രൂപ വേടൻ തന്റെ കയ്യിൽ നിന്നും കൈപ്പറ്റിയിട്ടുണ്ടെന്നായിരുന്നു യുവതിയുടെ മൊഴി. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളുവുകൾ പെൺകുട്ടി യുവതി ഹാജരാക്കിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി കൊച്ചിയിലും, കോഴിക്കോടും പരിശോധനകൾ നടത്തും.
Also Read : പീഡന പരാതി കെട്ടിച്ചമച്ചത്; ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്ന് വേടൻ
അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും ഫ്ലാറ്റുകളിൽ വച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. മുൻപ് ലഹരി കേസിൽ ഉൾപ്പെടെ പ്രതിയായ ആളാണ് റാപ്പർ വേടൻ. ദളിത് രാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രീയ ശരികളെ പറ്റിയും താളാത്മകമായ വരികൾ ചടുലാത്മകമായി പാടി യുവാക്കൾക്കിടയിൽ വേടൻ
തരംഗമായി മാറിയിരുന്നു.
കഞ്ചാവ് കേസിലും അനധികൃതമായി പുലിപ്പല്ല് കയ്യിൽ വച്ച കേസിലും അകപ്പെട്ട് ജയിലിലായപ്പോഴും കേരളത്തിലെ വലിയൊരു വിഭാഗം യുവാക്കൾ വേടനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ജാമ്യത്തിലിറങ്ങിയ വേടന് ഒട്ടേറെ വേദികൾ സർക്കാർ ഒരുക്കിനൽകി. പ്രബുദ്ധരായ കേരളത്തിലെ യുവതലമുറ അന്ന് കയ്യടികളോടെയും ആർപ്പുവിളികളോടെയും എതിരേറ്റ കലാകാരനെതിരെയാണ് ഇപ്പോൾ പീഡന പരാതി ഉയർന്നിരിക്കുന്നത്. ആ പെൺകുട്ടിക്കെതിരെ പോലും വേടൻ ഫാൻസ് സോഷ്യൽമീഡിയയിൽ ആക്രമണം നടത്തുന്നുണ്ട്. നിലവിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here