അമീബിക് മസ്തിഷ്ക ജ്വര മരണക്കണക്ക് ഇരുട്ടിവെളുത്തപ്പോൾ രണ്ടിൽ നിന്ന് 17; നിയമസഭയിൽ ആരോഗ്യമന്ത്രിയെ പ്രതിപക്ഷം എടുത്തിട്ട് അലക്കും

അമീബിക് മസ്തിഷ്ക ജ്വര മരണക്കണക്കിൽ സർക്കാരിന്റെ കള്ളങ്ങൾ പൊളിയുന്നു. ആരോഗ്യവകുപ്പിന്റെ പട്ടിക പ്രകാരം സെപ്റ്റംബർ 9 വരെ രണ്ട് മരണമാണ് ഉണ്ടായിരുന്നത്. ബാക്കി കേസുകളെല്ലാം സമാന ലക്ഷണങ്ങളുമായി മരിച്ചവരുടെ പട്ടികയിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ കണക്കുകളിലെ പിശകുകളും ആരോഗ്യമന്ത്രിയുടെ ഒളിച്ചുകളിയും മാധ്യമങ്ങൾ വാർത്തയാക്കിയതോടെ ആരോഗ്യവകുപ്പിന് പിടിച്ചു നിൽക്കാൻ സാധിച്ചില്ല.
സംഭവം വിവാദമായതോടെ മരണപ്പെട്ടവരുടെ കണക്കുകൾ കൃത്യമായി പുറത്തുവിട്ടു. രണ്ട് മരണത്തിൽ നിന്നും 17 ആയാണ് കണക്ക് ഉയർന്നിരിക്കുന്നത്. ഈ വർഷം ഇതുവരെ 66 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയും അതിൽ 17 പേർ മരണപ്പെടുകയും ചെയ്തു. ഈ മാസം 12 ദിവസത്തിനിടെ 19 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ ഏഴു മരണം സംഭവിച്ചു.
നിയസഭാ സമ്മേളനങ്ങൾ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിന് ഇത് തലവേദനയാകുമെന്നുറപ്പ്. ആടിയുലയാത്ത സർക്കാരിനെ കടന്നാക്രമിക്കാൻ അമീബിക് മസ്തിഷ്ക ജ്വര മരണ കണക്കുകളും , നിർജീവമായ പ്രതിരോധ പ്രവർത്തനങ്ങളും പ്രതിപക്ഷം സഭയിൽ എടുത്തിട്ടലക്കും. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പടരുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് ഒരുപിടിയുമില്ല. എത്രപേര്‍ മരിച്ചെന്ന കണക്ക് പോലുമില്ല. എന്താണ് രോഗകാരണമെന്ന് അറിയില്ല. ആളുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണെന്നാണ് വിഡി സതീശൻ ഇന്നലെ പറഞ്ഞത്. എന്നാൽ ഇതിനേക്കാൾ മൂർച്ച കൂടിയ വെർഷൻ ആകും ആരോഗ്യമന്ത്രി വീണ ജോർജ്ജ് സഭയിൽ നേരിടേണ്ടി വരിക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here