എല്ലാവര്‍ക്കും ആകാമെങ്കില്‍ വീരപ്പനുമാകാം; കൊളളക്കാരനായ ഭര്‍ത്താവിന് സ്മാരകം നിര്‍മ്മിക്കാന്‍ തുനിഞ്ഞിറങ്ങി ഭാര്യ

വനം കൊള്ളക്കാരനായിരുന്ന വീരപ്പന് സ്മാരകം നിര്‍മ്മിക്കണമെന്ന് മന്ത്രിയെ തടഞ്ഞ് നിര്‍ത്തി ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ഭാര്യ മുത്തുലക്ഷമി. ഡിണ്ടിഗലില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ഐ.പെരിയസാമിയോടാണ് സര്‍ക്കാര്‍ ചിലവില്‍ സ്മാരകം വേണമെന്ന് ആവശ്യപ്പെട്ടത്. പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വീരപ്പനെ സംസ്‌കരിച്ച സേലം മേട്ടൂര്‍ മൂലക്കാട്ടിലാണ് സ്മാരകം പണിയേണ്ടത്.
തമിഴക വാഴ്വുരുമൈ കക്ഷി നേതാവായ മുത്തുലക്ഷമിയുടെ ആവശ്യം പരിഗണിക്കാം എന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ശ്രദ്ധയില്‍പ്പെടുത്താം എന്നും ഉറപ്പ് നല്‍കിയ ശേഷമാണ് മന്ത്രി മടങ്ങിയത്. ഭാര്യ മാത്രമല്ല വീരപ്പന്റെ മകളായ വിദ്യാറാണിയും രാഷ്ട്രീയത്തില്‍ സജീവമാണ്. സീമാന്റെ നാം തമിഴര്‍ കക്ഷിയിലാണ് വിദ്യാറാണിയുടെ പ്രവര്‍ത്തനം.
കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അതിർത്തിയോട് ചേർന്നുള്ള വന മേഖലയെ ഒരു കാലത്ത് വിറപ്പിച്ച വനം കൊള്ളക്കാരനായിരുന്നു വീരപ്പന്‍. കന്നഡ സൂപ്പര്‍സ്റ്റാര്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയതോടെ രാജ്യത്താകമാനം തന്നെ വീരപ്പന്‍ ചര്‍ച്ചാ വിഷയമായി. 2004 ഒക്ടോബര്‍ 18-ന് ധര്‍മപുരി പാപ്പിരപ്പട്ടിയില്‍ വച്ച് തമിഴ്‌നാട് ദൗത്യസേന ഏറ്വീറുമുട്ടലിൽ വധിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here