വാഹനങ്ങൾ മര്യാദക്ക് ഓടിക്കണം; ഇൻഷുറൻസ് തോന്നിയ പോലെ കിട്ടില്ലെന്ന് സുപ്രീംകോടതി

അതിസാഹസികമായോ, കുറ്റകരമായോ വാഹനം ഓടിക്കുന്നത് കൊണ്ടുണ്ടാകുന്ന അപകടങ്ങളിൽ മരണമുണ്ടായാൽ, മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർണാടക സ്വദേശി എന്‍എസ് രവിഷായുടെ കുടുംബം നൽകിയ ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതിയുടെ വിധി ശരിവച്ചാണ്, ജസ്റ്റിസ് പിഎസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിന്‍റെ നിരീക്ഷണം.

2014 ജൂണ്‍ 18ന് കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച എന്‍എസ് രവി ഷായുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. ഗതാഗതനിയമങ്ങള്‍ ലംഘിച്ച് അമിത വേഗതയിൽ അശ്രദ്ധമായാണ് ഇയാൾ വാഹനമോടിച്ചത് എന്ന് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കര്‍ണാടക മല്ലസാന്ദ്ര ഗ്രാമത്തില്‍ നിന്ന് അര്‍സികെരെ നഗരത്തിലേക്കുളള വഴിയിൽ ഫിയറ്റ് കാര്‍ അപകടത്തിൽ പെട്ടാണ് രവി ഷാ മരിച്ചത്. അമിത വേഗമാണ് അപകടകാരണമെന്ന് എഫ്ഐആറില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. കാർ നിയന്ത്രണം വിട്ട് മറിയുന്നതിന് മുമ്പായി ഇയാൾ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചെന്നും കോടതി കണ്ടെത്തി. ഇതും നഷ്ടപരിഹാരത്തിന് തിരിച്ചടിയായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top