വാഹനങ്ങൾ ഇനി പരസ്പരം സംസാരിക്കും! റോഡപകടങ്ങൾക്ക് പൂട്ടിടാൻ പുതിയ സാങ്കേതികവിദ്യയുമായി കേന്ദ്രം

രാജ്യത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി വാഹനങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്ന വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) സാങ്കേതികവിദ്യ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

വാഹനങ്ങൾ തമ്മിൽ തത്സമയം വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന വയർലെസ് സംവിധാനമാണിത്. ഡ്രൈവർക്ക് കാണാൻ കഴിയാത്ത ദൂരത്തുള്ള വാഹനങ്ങളുടെ വേഗത, സ്ഥാനം, ബ്രേക്കിംഗ് തുടങ്ങിയ വിവരങ്ങൾ ഈ സംവിധാനം വഴി മുൻകൂട്ടി അറിയാൻ സാധിക്കും.

അടുത്തുള്ള വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ഇട്ടാലോ, വേഗത കൂട്ടിയാലോ ഡ്രൈവർക്ക് ഉടൻ മുന്നറിയിപ്പ് ലഭിക്കും. ഡ്രൈവറുടെ കാഴ്ചയിൽ പെടാത്ത വശങ്ങളിൽ നിന്നോ പുറകിൽ നിന്നോ വരുന്ന വാഹനങ്ങളെക്കുറിച്ച് ഈ സാങ്കേതികവിദ്യ അലേർട്ട് നൽകും. മുൻകൂട്ടി ലഭിക്കുന്ന ഈ വിവരങ്ങൾ ഉപയോഗിച്ച് കൃത്യസമയത്ത് ബ്രേക്ക് ചെയ്യാനോ വാഹനം വെട്ടിച്ചു മാറ്റാനോ ഡ്രൈവർക്ക് സാധിക്കുകയും ചെയ്യും.

ഈ ആശയവിനിമയത്തിനായി 30 MHz സ്പെക്ട്രം സൗജന്യമായി അനുവദിക്കാൻ ടെലികോം വകുപ്പ് സമ്മതിച്ചിട്ടുണ്ട്. ഓരോ വാഹനത്തിലും ഈ സംവിധാനം ഘടിപ്പിക്കാൻ ഏകദേശം 5,000 മുതൽ 7,000 രൂപ വരെയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കൂടാതെ, റോഡ് സുരക്ഷ ശക്തമാക്കാനും നിയമത്തിൽ വലിയ മാറ്റങ്ങൾ വരുത്താനും സർക്കാർ ഒരുങ്ങുകയാണ്.

ഇന്ത്യയിൽ പ്രതിവർഷം അഞ്ച് ലക്ഷം റോഡപകടങ്ങളിലായി ഏകദേശം 1.8 ലക്ഷം പേരാണ് മരിക്കുന്നത്. ഇതിൽ 66 ശതമാനവും 18നും 34നും ഇടയിൽ പ്രായമുള്ളവരാണ്. ഈ സാങ്കേതികവിദ്യ അപകടങ്ങൾ 80 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും എന്നാണ് നിതിൻ ഗഡ്കരിയുടെ അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top