കോട്ടയം ചില സമുദായങ്ങളുടെ കുത്തക; മുസ്‌ലിം സമുദായം ജനസംഖ്യ വർധിപ്പിക്കുന്നു; വിവാദ പരാമർശങ്ങളുമായി വെള്ളാപ്പള്ളി

സാമുദായിക ധ്രുവീകരണം ലക്ഷ്യം വഹിച്ചുകൊണ്ട് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനകൾ വിവാദമാകുന്നു. കോട്ടയത്ത് എസ്എൻഡിപി നേതൃയോഗത്തിൽ പങ്കെടുത്ത വെള്ളാപ്പള്ളി കോട്ടയത്തിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കയ്യിലായെന്നും, എസ്എൻഡിപി യോഗം രാഷ്ട്രീയ ശക്തി ആകണമെന്നും പറഞ്ഞു. കൂടാതെ സമുദായത്തിന് സ്വാധീനമുള്ള സ്ഥലങ്ങളിൽ അധികാരത്തിലെത്താൻ ശ്രമം വേണം. തദ്ദേശതെരഞ്ഞെടുപ്പിൽ കൂടുതൽ പ്രതിനിധികൾ വേണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
മുസ്ലിം സമുദായത്തെയും മലപ്പുറം ജില്ലയെയും കുറിച്ച് വലിയ രീതിയിലുള്ള ആരോപണങ്ങളാണ് വെള്ളാപ്പള്ളി നടേശൻ ഉയർത്തിയത്. ‘സർക്കാർ എന്ത് നിയമം കൊണ്ടുവന്നാലും മലപ്പുറത്ത് പോയി ചോദിച്ചിട്ടില്ലെങ്കിൽ നടപ്പാക്കുകയില്ല. അവർ ഇരിക്കാൻ പറഞ്ഞാൽ കിടന്നുകൊടുക്കുന്ന സർക്കാറാണ്.
കോടതി വിധി പ്രകാരമാണ് സ്‌കൂൾ സമയമാറ്റം നടത്തുന്നത്. കോടതി ഉത്തരവ് പ്രകാരം സമയം ക്രമീകരിച്ചപ്പോൾ ഓണവും ക്രിസ്‌മസും വെട്ടിച്ചുരുക്കി അഡ്‌ജസ്റ്റ് ചെയ്യാനാണ് സമസ്ത പറഞ്ഞത്. ഓണവും ക്രിസ്‌മസും വെട്ടിക്കുറക്കാം. രാവിലെയും വൈകിട്ടും അരമണിക്കൂർ വെട്ടിക്കുറക്കാൻ അവർക്ക് പറ്റുന്നില്ല .ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത്’. വെള്ളാപ്പള്ളി ചോദിച്ചു.
‘വിഎസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞതുപോലെ കേരളം ഒരു മുസ്‌ലിം ഭൂരിപക്ഷ സമുദായമാക്കും. കേരളത്തിൽ മറ്റിടങ്ങളിൽ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോൾ മലപ്പുറത്ത് നാല് സീറ്റ് കൂടി. മുസ്‌ലിം സമുദായം ജനസംഖ്യ വർധിപ്പിക്കുവാൻ തുടങ്ങി. നമ്മൾ ജനസംഖ്യ നിയന്ത്രിച്ചാൽ ഇല്ലാതാവും.കേരളത്തിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും.
Also Read : വർഗീയപരാമർശം വിശദീകരിച്ച് വെള്ളാപ്പള്ളി; മലപ്പുറത്തെക്കുറിച്ച് മുമ്പ് വിഎസും പിണറായിയും പറഞ്ഞത്…
ലബാറിന് പുറത്ത് തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. എന്നിട്ട് അവർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണ്. കേരളത്തിലെ ഈഴവർക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് ‘തൊഴിലുറപ്പ്’ പദ്ധതിയിൽ മാത്രമാണ്. നായാടി-നസ്രാണി വരെയുള്ളവരുടെ കൂട്ടായ്‌മയാണ് ഇനി അനിവാര്യം’. വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്‌ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും കേരളത്തിൽ മുസ്‌ലിം ലീഗ് ആണ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here