രാജ്യത്ത് മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യാനികളെന്ന് വെള്ളാപ്പള്ളി; എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിക്ക് സംഘപരിവാര്‍ ഭാഷ!!

കേരളത്തിന് പുറത്ത് സംഘപരിവാര്‍ സംഘടനകള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണം കേരളത്തില്‍ വിളിച്ച് പറയുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇവിടത്തെ ആര്‍എസ്എസ് നേതാക്കള്‍ പോലും പറയാന്‍ മടിക്കുന്ന വര്‍ഗീയ ആരോപണങ്ങളാണ് വെള്ളാപളളി ക്രിസ്ത്യാനികളെ കുറിച്ച് പറയുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യനികളിലെ ഒരു വിഭാഗമാണ് എന്നതാണ് വെള്ളാപ്പളളിയുടെ പുതിയ പ്രസ്താവന. എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍, പാലാ ഈഴവ മഹാസംഗമത്തിലായിരുന്നു ഈ പ്രസംഗം. ജോസഫും കേരളാകോണ്‍ഗ്രസുമെല്ലാം ഭരിച്ചുഭരിച്ച് നമ്മളെ ഇല്ലാതാക്കിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
“ഇന്ത്യയിലാണെങ്കിലും കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ ആളുകളെ പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത് ആരാണ്? ക്രിസ്ത്യാനികളാണ്. ഇതാരെയാണ് ചെയ്യുന്നത്. നമ്മളെയും പട്ടികജാതിക്കാരെയും. ക്രിസ്ത്യന്‍ വിഭാഗക്കാരെല്ലാവരുമാണെന്ന് പറയാനാവില്ല, കത്തോലിക്കരാണെന്നും പറയാനും സാധിക്കില്ല. ക്രിസ്ത്യന്‍ വിഭാഗത്തിലെ ഒരു വിഭാഗക്കാരാണ്. മുസ്ലിംങ്ങളിലെ ലൗ ജിഹാദ്, അത് ഒറ്റപ്പെട്ട് അവിടെയും ഇവിടെയും മാത്രമാണ്. ക്രിസ്ത്യാനികളുമായി നോക്കുമ്പോള്‍ മതപരിവര്‍ത്തനത്തില്‍ മുസ്‌ലിംകള്‍ വെറും നാമമാത്രമാണ്. ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ, കുടുംബത്തോടെ തട്ടിക്കൊണ്ടു പോവുകയാണ് നമ്മുടെ ആളുകളെ. ഇതെല്ലാം പറയുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് എന്നോട് വിരോധം തോന്നിയിട്ട് കാര്യമുണ്ടോ? സത്യം ഞാന്‍ തുറന്നുപറയുകയല്ലേ? സാമൂഹ്യസത്യങ്ങള്‍ തുറന്നുപറയാനുള്ള ഇച്ഛാശക്തി വേണം. അതു തുറന്നു പറയുമ്പോള്‍ നമ്മളെല്ലാം കൊള്ളുകേലാത്തവരും ജാതി മാത്രം പറഞ്ഞു നടക്കുന്നവരുമാകും” -ഇതായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here