പോകുന്നിടത്തെല്ലാം മുട്ടയിട്ട് പോകുന്നയാള്‍; രാഹുല്‍ മാങ്കൂട്ടത്തിനെ കണക്കിന് പരിഹസിച്ച് വെള്ളാപ്പള്ളി

ലൈംഗികാരോപണത്തില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
പൊതുപ്രവര്‍ത്തകര്‍ സ്വഭാവശുദ്ധി പാലിക്കണം. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളില്‍ നിന്നും വ്യക്തമാകുന്നത് സ്വഭാവശുദ്ധി അശ്ശേഷമില്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നതാണ്. വലിയ കൊമ്പനാനയെ പോലെ നിന്നയാളാണ് രണ്ട് കൊമ്പുമൊടിഞ്ഞ് നിലത്ത് കിടക്കുന്നത്. ഇത്തിരി ഇല്ലാതെ ഒത്തിരി നാറില്ല. പോകുന്നിടത്തെല്ലാം മുട്ടയിട്ട് പോകുന്നയാളാണ് രാഹുലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. എന്നാല്‍ ആരും ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ആരോപണം ഉയര്‍ന്നതിന് പിന്നാലെ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. എംഎല്‍എ സ്ഥാനത്ത് നിന്നും രാഹുലിനെ പുറത്താക്കണം എന്ന ആവശ്യവും ശക്തമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top